ഉത്സവ സീസണാകുന്നതോടെ നിരന്തരമായി ആനകൾ ഇടയുന്ന സംഭവം വ്യാപക മായിട്ടും ആനകളെ എഴുന്നള്ളത്തിനുപയോഗിക്കുന്നതു തടയാൻ സർക്കാർ തല ത്തിൽ നിയമ നിർമ്മാണം കൊണ്ട് വരണമെന്ന് മൃഗസ്നേഹികളുടെ സംഘടനകൾ ശക്തമായി വാദിക്കുകയാണ്‌. ഇന്നലെ ഗുരുവായൂരിൽ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടുപേർ മരിച്ചതാണ് ഈ വിഷയം വീണ്ടും ചർച്ചയാകുന്നത്. ഗുരുവായൂര്‍ കോട്ടപ്പ ടിയിലാണ് ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞോടിയ സംഭവത്തിൽ രണ്ടുപേർ മരിച്ചത്. കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ ആണ് ഇന്നലെ വൈകുന്നേരം മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂർ സ്വദേശി ബാബു എന്ന യാളും ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ മുന്നി ല്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തി ന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇതിനെ പതിവായി എഴുന്നള്ളത്തിനു ഉപയോഗിക്കാറുള്ളതാണ്. പക്ഷെ ഉത്സവസീസൺ ആകുന്നതോടെ ആനകൾക്ക് വിശ്രമമില്ലാത്ത യാത്രകളാണ്. ഉത്സവ കാലയളവിൽ ഒരിക്കലും ആനകൾക്ക് വേണ്ടത്ര വിശ്രമം ലഭിക്കാറില്ല.

അധികം പ്രായമുള്ള ആനകളെ പ്രത്യേകം സംരക്ഷിച്ച് പരിചരിക്കുന്നതിനാണു മൃഗ സംരക്ഷണവകുപ്പ് മുൻകൈ എടുക്കേണ്ടത്. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഈ ആനയ്ക്ക് അമ്പത് വയസിലേറെ പ്രായമുണ്ട്. കാഴ്ച കുറവുള്ള ഈ ആനയെ മദപ്പാടിനിടെയും എഴു ന്നെള്ളിച്ചതിനെതിരെ ഇതിനു മുൻപും പരാതികളുയർന്നിട്ടുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് ആനകളെ എഴുന്നള്ളത്തിൽ നിന്നും ഒഴിവാക്കാത്തതെന്നാണ് മൃഗ സ്നേഹികൾ ചോദിക്കുന്നത്.

ഒരു പ്രദേശത്ത് എഴുന്നള്ളത്ത് കഴിഞ്ഞയുടൻ അടുത്ത പ്രദേശങ്ങളിലേക്ക് മദപ്പാടുള്ള ആനകളെ ഇടച്ചങ്ങലയിട്ട്‌ നടത്തിക്കുമ്പോൾ അത് കൂടുതൽ ആക്രമണ സ്വഭാവ ത്തിലേക്കു കടന്നുവരുന്നു. എന്തുകൊണ്ടാണ് ആനകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങു കൾ ക്ഷേത്ര അധികൃതർ ഒഴിവാക്കാത്തതെന്നാണ് മൃഗസ്നേഹികളുടെ ചോദ്യം. മദപ്പാടില്ലാത്ത ആനകൾ പോലും യാത്രാക്ഷീണം കൊണ്ട് പലപ്പോഴും അസ്വാഭാ വികമായി പെരുമാറാറുണ്ട്. അതുകൊണ്ടു ആനകളെ എഴുന്നള്ളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമ നിർമാണം ഉടൻ നടപ്പിലാക്കണമെന്നാണ് മൃഗസ്നേഹികൾ വാദിക്കുന്നത്.

Read Also  തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തി, തൃശൂര്‍ പൂരവിളംബരമായി

LEAVE A REPLY

Please enter your comment!
Please enter your name here