Monday, January 24

തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു; കാവൽ മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു തുടരും

കാലാവധി തികയുന്നതിന് മുമ്പ്‌ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. നിയമസഭ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം ഗവർണ്ണർ അംഗീകരിച്ചു. ഗവർണ്ണറുടെ അഭ്യർത്ഥനയെ തുടർന്ന് സംസ്ഥാനത്തെ കാവൽ മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു തുടരും.

നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയം തെലങ്കാന മന്ത്രിസഭ ഐകകണ്‌ഠ്യേന ആണ് പാസ്സാക്കിയത്.

നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനത്തെപ്പറ്റി വിശദീകരിക്കുന്നതിനായി വാർത്ത സമ്മേളനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇപ്പോൾ നടത്തുകയാണ്.

ചന്ദ്രശേഖര റാവുവും മന്ത്രിമാരും ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ നേരില്‍ കണ്ടാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെടുപ്പിനാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്.) പദ്ധതിയിടുന്നത്.

Spread the love
Read Also  വനിത ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവം ; പ്രതിഷേധം തുടരുന്നു