Friday, May 27

 ഇന്ത്യയിൽ ആർഎസ്എസ് അല്ലാതെ മറ്റൊരു എൻജിഒയും വേണ്ട; സർക്കാർ നടപടിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ പരിഹസിച്ചു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പുതിയ ഇന്ത്യയില്‍ ആർഎസ്എസ് എന്ന സർക്കാരിതര സംഘടനയ്‌ക്കേ നിലനില്‍പ്പുള്ളു എന്നാണ് കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റിലൂടെ പരിഹസിച്ചത്. മറ്റെല്ലാ എൻജിഒകളും അടച്ചു പൂട്ടിക്കോളാനും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ പരിഹസിച്ചു

ഇന്നലെയാണ് പൂനെ പൊലീസിന്റെ വിവിധ സംഘങ്ങള്‍ രാജ്യത്ത് പല ഭാഗങ്ങളിലായി ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.  വരവര റാവു, സുധ ഭരദ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വേസ്, അരുണ്‍ ഫെറീറ, ഗൗതം നവ്‌ലഖ എന്നിവരെ ജനുവരിയില്‍ പൂനെയിലുണ്ടായ ഭീമ കോറേഗാവ് സംഭവവുമായി ബന്ധപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം ഇവരുടെ പ്രസംഗങ്ങളാണെന്നാണ് പൊലീസ് ഭാഷ്യം.

Spread the love
Read Also  ആർ എസ് എസ്സിൻ്റെ സവർണനിലപാടുകളിലൂടെ ശബരിമലയെ തകർക്കാൻ ശ്രമം: പിണറായി വിജയൻ