Friday, May 27

സംഘപരിവാർ സന്തോഷിക്കാൻ വരട്ടെ; മണ്ഡലകാലത്ത് സ്ത്രീകൾ മല ചവിട്ടും എന്നാണ് കോടതി പറഞ്ഞത്

സംഘപരിവാർ സംഘടനകൾ കോടതി വിധിയിൽ ആഘോഷിക്കുന്നത് എന്തിനാണ്? മണ്ഡലകാലത്ത് സ്ത്രീകൾ മല ചവിട്ടും എന്ന് കണ്ടുള്ള ആഘോഷമാണോ സംഘപരിവാർ സംഘടനകൾ നടത്തുന്നത് എന്നതാണ് സംശയം. കാരണം സെപ്റ്റംബർ 28ലെ സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീവിവേചനം കോടതി റദ്ദ് ചെയ്തതാണ്. ആ വിധിയ്ക്ക് യാതൊരു സ്റ്റേയും നൽകിയിട്ടില്ലെന്ന് കോടതി ഇന്ന് വ്യക്തമാക്കുകയും ചെയ്തതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി പുനഃ പരിശോധിക്കാം എന്ന് മാത്രമാണ് കോടതി ഇന്ന് പറഞ്ഞിട്ടുള്ളത്. സ്ത്രീ പ്രവേശനം അനുവദിച്ചിട്ടുള്ള കോടതി വിധിക്ക് സ്റ്റേ ഇല്ല എന്ന് പ്രത്യകം വ്യക്തമാക്കിയിട്ടും ഉണ്ട്.

സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് വരുന്ന ജനുവരി 22ന് തുറന്ന കോടതി പരിഗണിക്കും എന്ന് മാത്രമാണ് ഇന്നത്തെ കോടതി വിധി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ജനുവരി 22ന് മുൻപ് മണ്ഡല കാലം ആരംഭിക്കുകയും സ്ത്രീകൾക്ക് മല ചവിട്ടണം എന്നുണ്ടെങ്കിൽ സർക്കാർ വേണ്ട സുരക്ഷ നൽകുകയും ചെയ്യേണ്ടതാണ്. മന്ത്രി എ. കെ. ബാലൻ ഇത് സംബന്ധിച്ച തെറ്റായ പ്രസ്താവന നൽകിയിരുന്നു. സർക്കാരിന് സുരക്ഷാ നൽകാൻ ബാധ്യത ഇല്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇത് മന്ത്രിക്ക് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്.

ആർജ്ജവുമുള്ള സർക്കാർ മണ്ഡലകാലത്ത് മല ചവിട്ടണമെന്ന ആഗ്രഹത്തോട് കൂടി വരുന്ന സ്ത്രീകൾക്ക് വേണ്ട സുരക്ഷാ നൽകാൻ ബാധ്യസ്ഥരാണ്. പോലീസ് കൗൺസിലിംഗും വീട്ടുകാരെ ഉപദേശിക്കലും അവസാനിപ്പിച്ച് വേണ്ട സുരക്ഷ നൽകിയാൽ ഈ മണ്ഡലകാലത്ത് സ്ത്രീകൾ ശബരിമല ചവിട്ടും. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിൽ പറയുന്ന ആർജ്ജവവും ഇച്ഛാ ശക്തിയും ഈ സർക്കാരിനുണ്ടെങ്കിൽ ഈ മണ്ഡലകാലത്ത് സ്ത്രീകൾ മല ചവിട്ടും.

Spread the love
Read Also  നാളെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

Leave a Reply