Friday, September 17

‘അവർ പരിശുദ്ധന്മാരല്ല, ഒരു തെറ്റും ചെയ്യാത്തവരല്ല’ ; വീണ്ടും അലനെയും താഹയെയും തള്ളി മുഖ്യമന്ത്രി

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അലൻ ശുഹൈബിനെയും താഹയെയും അറസ്റ്റു ചെയ്ത നടപടിയെ വീണ്ടും ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. യു എ പി എ ചുമത്തി അറസ്റ്റിലായ ഇരുവരെയും എൻ ഐ എ ഏറ്റെടുത്തതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

യു എ പി എ നിയമത്തെ പിണറായി വിമർശിക്കുകയും ഒപ്പം സർക്കാരിന്റെ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ‘ഇടതുമുന്നണിയുടെ സര്‍ക്കാരുള്ള കാലത്തും യു. എ. പി. എ ഉണ്ടായിട്ടില്ലേ. യു.എ.പി.എയ്ക്ക് നമ്മള്‍ എതിരാണ്. അത് വേറെ കാര്യം. പക്ഷെ യു.എ.പി.എ ചുമത്തിയ കേസുകള്‍ ഇവിടെ ഉണ്ടായിട്ടില്ലേ. അതൊക്കെ നമ്മള്‍ കാണാതിരിക്കേണ്ട’.

കേസിന്റെ ഗൗരവം പരിശോധിക്കേണ്ട ഘട്ടത്തില്‍ പരിശോധിക്കും. പുനപരിശോധിക്കേണ്ട സംവിധാനം നമ്മുടെ കെെയിലുണ്ടെങ്കില്‍ നമ്മള്‍ പരിശോധിക്കും. ആ പരിശോധിക്കേണ്ട ഘട്ടം വന്നില്ലല്ലോ. അത് ചാര്‍ജ് ഷീറ്റിന്റെ ഘട്ടത്തിലല്ലേ. അതിലേക്കെത്തുന്നതിന് മുന്‍പ് ഇവര്‍ (എന്‍.ഐ.എ) ഏറ്റെടുത്തല്ലോ.

‘യു.എ.പി.എ ചുമത്തിയത് ഒരു മഹാ അപരാധമായിപ്പോയി എന്ന് പറയണമെന്നല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്. അത് ഞാന്‍ പറയുന്നില്ല. പിന്നെ അവര് ഇത്തരം കാര്യങ്ങളിലൊന്നും പങ്കില്ലാത്തവരാണ് എന്ന അഭിപ്രായമില്ലെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയല്ലോ. ആ അഭിപ്രായത്തില്‍ തന്നെയാണ് ഞാനിപ്പോഴും നില്‍ക്കുന്നത്. അവരെന്തോ പരിശുദ്ധന്മാരാണ് ഒരു തെറ്റും ചെയ്യാത്തവരാണ് എന്തോ ചായ കുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണ് എന്ന മട്ടിലൊരു ധാരണ വേണ്ട.’

പൗരത്വനിയമത്തിൽ കേരളം നിയമസഭയിൽ കൊണ്ടുവന്ന പ്രമേയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ നിലപാടിനെ എല്ലാവരും പ്രശംസിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  അലൻ ഷുഹൈബിന് പരീക്ഷയെഴുതാൻ സർവ്വകലാശാലയുടെ അനുമതി

1 Comment

Leave a Reply