ഗവര്‍ണര്‍മാർക്ക് സംസ്ഥാനത്തിലുള്ള പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചെന്നു സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതിയുടെ പ്രതിനിധിയായാണ് ഗവര്‍ണര്‍ നിയമിതരാകുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമുണ്ടോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ഭരണഘടന നന്നായി വായിക്കണം – സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പദവിയെ കുറിച്ചുള്ള യെച്ചൂരിയുടെ പ്രസ്താവന.

കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വീടുകയറിയുള്ള പ്രചാരണത്തിനിറങ്ങാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി എ എ നിയമത്തിനെതിരെ ഒറ്റയ്ക്ക് പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളത്. യോജിച്ച പ്രക്ഷോഭവുമായി സി പി എം മുന്നോട്ടുപോകും. ഇതിനുള്ള സാഹചര്യങ്ങള്‍ നിലവില്‍ വന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ പുറത്തുവരുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലീം വിരുദ്ധതയാണെന്നും സി പി എം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ജനസംഖ്യ രജിസ്റ്റർ പരിപാടിയായ എന്‍ പി ആറുമായി ജനങ്ങള്‍ സഹകരിക്കരുതെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സിഎഎയും എന്‍പിആറും എന്‍ആര്‍സിയും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണ്. മൂന്നും ഒരുമിച്ചു ഒരു പാക്കേജായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് സിപിഎം ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിലെയും ജനസംഖ്യ രജിസ്റ്ററിലെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വീടുവീടാന്തരം കയറി ജനങ്ങളെ ബോധവല്‍ക്കരിക്കും. രാജ്യത്തുള്ള എല്ലാ തടങ്കല്‍ പാളയങ്ങളും അടച്ചുപൂട്ടണമെന്നു സി പി എം ആവശ്യപ്പെട്ടു.

കേന്ദ്രം നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ അക്രമം നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യുപിയില്‍ പൊതുമുതല്‍ നശിപ്പിച്ചത് പോലീസാണ്. എന്നാല്‍ ഭീമമായ നഷ്ടപരിഹാരം ചുമത്തി നിരപരാധികളെ വേട്ടയാടുന്നു. ഇതവസാനിപ്പിക്കണം

കേന്ദ്ര സർക്കാർ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയ സഹായം നിഷേധിച്ചത് കടുത്ത വിവേചനമാണ്. റിപ്പബ്ലിക് ദിനത്തില്‍ ഫ്ളോട്ടുകൾ അവതരിപ്പിക്കുന്നതിനു കേരളത്തില്‍ നിന്നുള്ള അനുമതി നിഷേധിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പൗരത്വരജിസ്റ്റർ നടപടികൾ അടിയന്തിരമായി നിർത്തിവെയ്ക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ

LEAVE A REPLY

Please enter your comment!
Please enter your name here