Wednesday, June 23

ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും ഭൂമി, നിരോധനങ്ങളും സംഘർഷവുമല്ല വേണ്ടത്, സമാധാനമാണ്

 

ലിയോ ജോൺ

ഗാൽവാൻ സംഘർഷത്തെ തുടർന്ന് ചൈനയുമായുള്ള അയൽബന്ധം ഉലഞ്ഞതോടെ ഇന്ത്യ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഏറ്റുമുട്ടൽ നടന്നതോടെ ഇന്ത്യ ചൈന ബന്ധത്തിൽ വിള്ളലുകളുണ്ടായി. നേരത്തെ ഇരുരാജ്യങ്ങളും പരസ്പരം സ്വീകരിച്ചിരുന്ന നയത്തിൽ നിർണായക ചുവടുമാറ്റം സംഭവിച്ചതായി ഇന്ത്യൻ ഭരണകൂടം ലോകത്തെ അറിയിച്ചുകഴിഞ്ഞു. രാജ്യം പൂണമായും ഒരു ചൈനാവിരുദ്ധനിലപാടിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് ഇരുരാജ്യങ്ങളും കൂടി സൃഷ്ടിച്ചതാണെന്നു ദില്ലിയിൽ ഒരു പൊതു അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനുശേഷം നടത്തിയ അത്തരം സാമാന്യവൽക്കരണങ്ങൾ മാറ്റത്തിന്റെ സാധ്യതകളുടെ അതിരുകടക്കുന്നുവെന്ന് നയതന്ത്രവിദഗ്ധർ പറഞ്ഞു തുടങ്ങി. ഘടനാപരമായ പരിമിതികൾ മറികടന്നു സംഘർഷനിമിഷത്തിന്റെ കൊടും വൈരം ഇല്ലാതാകുമ്പോൾ, നയത്തിലെ നാടകീയമായ മാറ്റങ്ങൾ നിതാന്തമായ കടമ്പകളായി രൂപാന്തരം പ്രാപിക്കുമെന്നു നിരീക്ഷകർ സൂചിപ്പിച്ചുകഴിഞ്ഞു

ഇതിന്റെ തുടക്കമെന്നോണം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ടിക് ടോക് പ്ലേസ്റ്റോറില്‍നിന്നും ആപ്പിളിന്റെ ആപ്‌സ്റ്റോര്‍ എന്നിവയില്‍നിന്നും നീക്കം ചെയ്തിരിക്കുന്നു. ഇതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടിക് ടോക് ഇന്ത്യ.
ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് കീഴിലുള്ള വിവരാവകാശസംരക്ഷണത്തിന് അനുസൃതമായാണ് ഇന്ത്യയില്‍ ടിക് ടോക് പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിവരവും ചൈനീസ് സര്‍ക്കാരുമായി ഇന്ത്യയില്‍ ഇതുപയോഗിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ടിക് ടോക് ഇന്ത്യ പറഞ്ഞു.

മൻമോഹൻ സർക്കാരിന്റെ കാലത്ത് ചെറിയ തോതിൽ ബന്ധം വഷളായെങ്കിലും രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതോടെയാണ് ഉഭയകക്ഷി ബന്ധത്തിൽ രൂക്ഷമായ പ്രതിസന്ധികളുണ്ടായത്. ഇതിന്റെ തുടർച്ചയുടെ ക്ളൈമാക്‌സാണ് ഗാൽവാൻ ഏറ്റുമുട്ടൽ. അതിർത്തി ചർച്ചകൾ, വ്യാപകമായ വ്യാപാരക്കമ്മി, മേഖലയിലെ ദേശീയ താൽപ്പര്യങ്ങളുടെ ഏറ്റുമുട്ടൽ, ഇന്ത്യയുടെ ആഗോളവ്യവഹാരങ്ങളോടുള്ള ചൈനീസ് എതിർപ്പ് എന്നിവ ഒരുമിച്ച് ചൈന-ഇന്ത്യൻ ബന്ധത്തെ കൂടുതൽ വഷളാക്കുകയായിരുന്നു. കമ്യൂണിസ്റ്റു രാജ്യം എന്നതും ഹിന്ദുത്വ അജണ്ട ലക്‌ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തിന് ശത്രുത ബലപ്പെടുത്താൻ ഒരു നിമിത്തമായി.

ഏറ്റവും ഒടുവിൽ രാജ്യത്ത് കോടിക്കണക്കിനു ഉപയോക്താക്കൾ ആശ്രയിക്കുന്ന നിരോധനത്തെ തുടർന്ന് ആദ്യമായി പരസ്യപ്രതികരണമായി രംഗത്തുവന്നത് ടിക് ടോക് ആണ്. ‘ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് കീഴിലുള്ള വിവരസുരക്ഷാ നിയമപ്രകാരമാണ് ടിക് ടോക് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ഒരു വിദേശ സര്‍ക്കാരിനും ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല,’ ടിക് ടോക് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക് ടോക് അറിയിച്ചു.

ഇന്ത്യയിലെ നിരോധനത്തെ മറികടക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക് പ്രവര്‍ത്തനം അയര്‍ലണ്ട്, യു. കെ സര്‍വെറുകളിലേക്ക് മാറ്റി. കൂടാതെ , ടിക് ടോകിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കുകയും ചെയ്തു. അതായത് നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കം. എന്നാല്‍ പുതുതായി പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

Read Also  ലഡാക്കിലേക്ക് പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം ; സൈന്യത്തെ അഭിസംബോധന ചെയ്തു

ഇന്ത്യയിൽ ടിക് ടോകില്‍ പുതിയ വീഡിയോകള്‍ കാണുന്നതിനും തടസ്സമുണ്ടാകില്ല. എന്നാല്‍ വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അംഗീകരിക്കണം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്രസർക്കാർ ആപ്പുകൾ നിരോധിച്ചതിനു പിന്നിൽ ദേശീയസുരക്ഷയാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ടിക് ടോക്കിനു പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

ലോകജനത ഒറ്റക്കെട്ടായി മനുഷ്യവംശത്തെ നശിപ്പിക്കാനിറങ്ങിയ ഒരു പൊതുശത്രുവിനെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ എന്തായാലും രണ്ടു രാജ്യങ്ങൾ പരസ്പരം ആയുധമേന്തുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല.

ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ്. അഹിംസ സ്വപ്നവുമായി ഉറങ്ങുന്ന ഭാരതീയർ കണി കാണുന്നത് ടാങ്കുകളായാൽ ചരിത്രം നിങ്ങളോടു പൊറുക്കില്ല

'കാര്യങ്ങൾ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സമൂഹത്തിനും അഭിവൃദ്ധി പ്രാപിക്കാൻ
 കഴിയില്ല പകരം അത് ആളുകളെ ശക്തരാക്കുകയെന്നതാണ് ലക്ഷ്യം - അശോകചക്രവർത്തി 
Spread the love