Thursday, January 20

ആർ ബി ഐ യ്ക്ക് മുകളിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുന്നു തോമസ് ഐസക്ക്

റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിനു മുകളിലെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നു കയറ്റമാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചതെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്നാണ് ഈ രാജി തെളിയിക്കുന്നത്.  നോട്ടുനിരോധനുവമായി ബന്ധപ്പെട്ടാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. ‘റിസര്‍വ് ബാങ്കിനെ പരിപൂര്‍ണ്ണമായി കേന്ദ്ര സര്‍ക്കാരിന്റെ വരുതിയില്‍ വരുത്താനുള്ള നീക്കമാണ് കുറച്ചു കാലമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. എന്നാൽ റിസർവ് ബാങ്ക് പലപ്പോഴും മാപ്പു സാക്ഷിയാകുകയായിരുന്നു.

നോട്ടു നിരോധന സമയത്ത് ഒരു മൂന്ന് നാല് ലക്ഷം കോടി രൂപ തിരിച്ചു വരില്ലെന്നും, അപ്പോള്‍ ആര്‍.ബി.ഐയുടെ ബാധ്യത അത്രയും കുറയുകയും കരുതൽ കൂടുകയും ചെയ്യുമെന്നും കേന്ദ്രം കരുതി, ആ പണം കേന്ദ്ര സര്‍ക്കാരിന് എടുക്കാമെന്നായിരുന്നു അന്നത്തെ കണക്കുകൂട്ടൽ.എന്നാല്‍ എല്ലാ പണവും തിരിച്ചു വന്നപ്പോള്‍ നോട്ടു നിരോധനത്തില്‍ നിന്ന് ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും തങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി രൂപ കിട്ടണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിൻ്റെ നിലപാടെന്നും തോമസ് ഐസക് വിലയിരുത്തുന്നു.

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭയങ്കര ജാള്യതയാണ് ഈ രാജി ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് ഈ രാജി തെളിയിക്കുന്നത്. 

 ഇതിനു സമാനമായ സാഹചര്യം മുൻപ്  അര്‍ജന്റീയില്‍ ഉണ്ടായതായി അറിയാമെന്നും.അവിടെ  കേന്ദ്ര ബാങ്കിന്റെ മേല്‍  സര്‍ക്കാര്‍ കൈയ്യേറ്റം നടത്താന്‍ ശ്രമിക്കുകയും ഗവര്‍ണ്ണര്‍ രാജി വെയ്ക്കുകയും രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്തു. ആ സാഹചര്യത്തിലേക്കാണ് രാജ്യം പോകുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

(കടപ്പാട്; മാതൃഭൂമി ന്യൂസ്)

Spread the love
Read Also  'ദൈവത്തിനും മുകളിലാണ് താനെന്നു വിചാരം' ; ഗവർണർക്കെതിരെ ആഞ്ഞടിച്ചു കപിൽ സിബിൽ

Leave a Reply