Saturday, January 29

ആലപ്പുഴയില്‍ പോലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

അമ്പലപ്പുഴ കരൂരിന് സമീപം പോലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ ശ്രീകല, കൊട്ടിയം സ്വദേശി ഹസീന, കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരന്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. അങ്കമാലിയില്‍ നിന്നും കൊട്ടിയത്തേക്ക് പോവകുയായിരുന്നു കാര്‍. കാണാതായ ഹസീനയെ കണ്ടെത്തി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനമാണ് അപകടത്തില്‍പെട്ടത്.

Spread the love
Read Also  ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു.

Leave a Reply