Monday, January 24

യുഎസില്‍ വീണ്ടും വെടിവെപ്പ്: മൂന്ന് പേര്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

യുഎസിലെ ന്യൂ ഓര്‍ലിയാന്‍സില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ്. മാലബോണ്‍ അവന്യൂവിലാണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ സ്ഥിതിഗതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
2018ല്‍ യുഎസില്‍ വ്യാപകമായ വെടിവെപ്പുകളാണ് നടക്കുന്നത്. ജൂലൈ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 188 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 21ന് ചിക്കാഗോയിലെ കമ്പോളത്തില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടതാണ് പട്ടികയിലെ ഏറ്റവും വലിയ സംഭവം.

Spread the love
Read Also  അതെ ഹൗഡി മോഡി യിൽ നിന്നും AdiosModi ആണ് ഇനി വായിച്ചു തുടങ്ങേണ്ടത്.

Leave a Reply