Wednesday, January 19

തമിഴ് സിനിമാ മേഖലയിലെ മീ ടൂ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ മൂന്നംഗ പാനൽ

തമിഴ് സിനിമാ മേഖലയിലെ ലൈംഗീക പീഡനാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ പാനലിനെ നിയോഗിക്കും. സ്ത്രീകളുടെ തുറന്ന് പറച്ചിലുകൾ ബഹുമാനിക്കുന്നുവെന്നും സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും ഐക്യവും ഉറപ്പ് വരുത്തുമെന്നും നടികർ സംഘം, ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രസിഡന്റുമായ വിശാല്‍ പറഞ്ഞു.

തമിഴ്‌ സിനിമാ മേഖലയിലെ മുഴുവൻ സംഘടനകള്‍ക്കും (Nadigar Sangam, FEFSI, TFPC, Film Chamber)വേണ്ടിയാണ് മൂന്നംഗ സമിതി രൂപീകരിക്കുന്നതെന്നും വിശാൽ പറഞ്ഞു. മുൻപ് നടി അമലാപോൾ ഇത്തരമൊരു കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അവരെ സഹാച്ചിരുന്നതായും ഗായിക ചിന്മയിടെ പരാതിയിൽ കൂടതൽ വിവരങ്ങൾ വെളിവായാല്‍ അത് സംബന്ധിച്ച നടപടികൾ സ്വീകരിക്കുമെന്നും വിശാൽ പറഞ്ഞു.

Spread the love
Read Also  കുറച്ചുകൂടി കാത്തിരിക്കുക ; മനുഷ്യപുത്തിരൻ്റെ കവിത

Leave a Reply