Sunday, January 16

തുരുത്തിയിലെ കുട്ടികളെ ജീവിക്കാൻ അനുവദിക്കുക എന്നാവശ്യപ്പെട്ട് തുരുത്തി ജനത നടത്തുന്ന നിയമസഭ മാർച്ച് അൽപ്പസമയത്തിനകം

തുരുത്തിയിലെ കുട്ടികളെ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തുരുത്തി ജനത ഇന്ന് നിയമസഭ മാർച്ച് നടത്തും. വേളാപുരം തുരുത്തി ദേശീയപാത അലയിൻമെൻറ്റ് പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. തുരുത്തിയിൽ നിന്ന് കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം ഇന്നലെത്തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ഇന്ന് രാവിലെയാണ് നിയമസഭ മാർച്ച്.

തുരുത്തി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആണ് മാർച്ച്. ആക്ഷൻ കൗൺസിലിന് പുറമെ വിവിധ ദളിത് സംഘടനകളും മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ഉള്ള മുഴുവൻ തുരുത്തി നിവാസികളും നാളെ നടക്കുന്ന സമരത്തിൽ പങ്കെടുക്കും. 30ൽ അധികം ദളിത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിയാണ് ദേശീയ പാത അതോറിറ്റി ഇവിടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഇതിനെതിരെ കുട്ടികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച തുരുത്തിയിൽ പട്ടിണി സമരം നടത്തിയിരുന്നു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കി ആദ്യ രണ്ട് അലൈന്‍മെന്റുകള്‍ ഒഴിവാക്കിയാണ് തുരുത്തിയിലെ ജനങ്ങളെ കുടിയിറക്കിയുള്ള മൂന്നാമത്തെ അലൈന്‍മെൻറ്റുമായി അതോറിട്ടി മുന്നോട്ടു പോകുന്നത്. ഇതിനെതിരെ ഒരു മാസത്തിലധികമായി സമരം ചെയ്യുന്ന തുരുത്തി നിവാസികളാണ് നാളത്തെ സമരത്തിൽ പങ്കെടുക്കുക. പരിസ്ഥിതിയും കൃഷിയും ജീവനോപാധികൾ ഉൾപ്പടെ നശിപ്പിച്ച് മൂന്നാമത്തെ അലൈന്‍മെൻറ്റുമായി മുന്നോട്ടുപോകുന്ന ദേശീയ പാത അതോറിറ്റി ‘വിഐപി’ നിർദ്ദേശത്തെ തുടർന്നാണ് ആദ്യ രണ്ട് അലൈന്‍മെൻറ്റുകൾ ഒഴിവാക്കിയത് എന്ന് നേരത്തെ വിവരവകാശ നിയമ പ്രകാരം വെളിപ്പെടുത്തിയിരുന്നു.

Spread the love
Read Also  പരിസ്ഥിതി പ്രേമികൾക്കൊരു പുണ്യവാർത്ത; ചട്ടം ലംഘിച്ച അഞ്ച് ഹോട്ടൽ സമുച്ചയം പൊളിക്കാൻ സുപ്രീം കോടതി ഉത്തരവ്

Leave a Reply