നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിജയി വികെ പ്രശാന്തിനെയും അഭിനന്ദിച്ച് ഫേസ്​ബുക്കിൽ പങ്കുവച്ച കുറിപ്പ് പിൻവലിച്ച് ക്ഷമാപണം നടത്തി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. അബദ്ധത്തിൽ തന്റെ ഫേസ്ബുക്ക് പേജിൽ പാർട്ടി അനുഭാവിയായ അഡ്മിൻ  പോസ്റ്റ് മാറി ഇട്ടതാണെന്നാണു എൻ ഡി എ കൺ വീനർ കൂടിയായ തുഷാറിൻ്റെ  വിശദീകരണം.

ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഫെയ്സ് ബുക്കിൽ അശ്രദ്ധമായി പേജ് കൈകാര്യം ചെയ്തതിന് ഫെയ്സ് ബുക്കിലൂടെ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു. . കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുമെന്നും തുഷാർ കുറിപ്പിലെഴുതി.

“പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്”, എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് തൊട്ടു പിന്നാലെ തുഷാറിന്റെ എഫ് ബി പേജിൽ വന്ന കുറിപ്പ്.

തുഷാറിൻ്റെ  ക്ഷമാപണ കുറിപ്പ്

പ്രിയ സഹോദരങ്ങളെ എന്‍റെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണ്.അതിലൊരു സഹോദരന്‍ കിരണ്‍ ചന്ദ്രന്‍ അദ്ദേഹത്തിന്‍റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്‍റെ ഫെയ്സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്‍റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതായിരുന്നു.അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

അനാവശ്യ തെറ്റിദ്ധാരണകള്‍ക്ക് കാരണമായ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.എന്‍.ഡി.എ മുന്നണിയുടെ അവിഭാജ്യ ഘടകമാണ് എന്നും ബി.ഡി.ജെ.എസ്.അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.കോന്നിയിലുള്‍പ്പെടെ എന്‍.ഡി.എ യ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത് ശുഭസൂചന തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുക തന്നെ ചെയ്യും.നമുക്ക് ഒരുമിച്ച് ശക്തമായി മുന്നോട്ട് പോകാം.

തുഷാര്‍ വെള്ളാപ്പള്ളി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബി ഡി ജെ എസ് വോട്ട് ഇടതിന് ലഭിക്കുമെന്ന് ജി സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here