Friday, July 30

തൂത്തുക്കുടി -ഗ്രീൻ ട്രിബ്യൂണൽ തീരുമാനത്തിനെതിരെ തമിഴ് നാട് നൽകിയ ഹർജ്ജി സുപ്രിംകോടതി പരിഗണിക്കും

 

തൂത്തുക്കുടിയിലെ സ്റ്റർലൈറ്റ് കോപ്പർ പ്ലാൻ്റിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് സ്ഥാപിക്കാൻ ഹരിത ട്രിബ്യൂണൽ അനുവാദം നൽകിയതിനെതിരെ തമിഴ് നാട് ഗവണ്മെൻ്റ് സമർപ്പിച്ച ഹർജ്ജിയിൽ ആഗസ്റ്റ് 17നു വാദം കേൾക്കാൻ സുപ്രിം കോടതി തയ്യാറായതായറിയുന്നു.

ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ എം ഖൻ വിൽക്കറും ഉൾപ്പെട്ട ബഞ്ചാണ് തമിഴ് നാടിൻ്റെ ഹർജ്ജി പരിഗണിച്ചത്.

ആഗസ്റ്റ് 9 നാണ് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വേദാന്തയ്ക് അഡ്മിനിസ്ട്രേറ്റീവ് യുണിറ്റ് സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻ്റിനുള്ളിൽ സ്ഥാപിക്കാൻ അനുവാദംകൊടുത്തത്.ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിച്ചതിനു ശേഷമാണ് നൽകിയതെന്നാണ് ഗ്രീൻ ട്രൈബൂണൽ അഭിപ്രായപ്പെടുന്നത്.

പ്ലാൻ്റ് പൂർണ്ണമായി അടച്ചിട്ട് യാതൊരു തരത്തിലുമുള്ള ഉൽപ്പാദനവും നടത്തുന്നില്ലയെന്ന ഉറപ്പ് നൽകാൻ ജില്ലാ മജിസ്റ്റ്രേറ്റിനേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ട്രൈബ്യൂണൽ പറയുന്നു.

അക്രമാസക്തമായ എതിർപ്പുകളെതുടർന്ന് കഴിഞ്ഞ മേയ് 28 ന് തമിഴ് നാടു സർക്കാർ പ്ലൻ്റ് എന്നെക്കുമായി അടച്ചിടാൻ ആവശ്യപ്പെടുകയുണ്ടായി.

2013 മാർച്ചിൽ വാതകചോർച്ചയുണ്ടായതിനെ തുടർന്ന് ഒരാൾ മരിക്കുകയും നിരവധിപേർ അസുഖബാധിതരാകുകയും ചെയ്ത സാഹചര്യത്തിൽ അന്നത്തെ മുഖ്യമന്ത്രി ജയലളിത കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടിരുന്നു.

എന്നാൽ അതിനെതുടർന്ന് കമ്പനി നാഷണൽ ഗ്രീൻ ട്രൈബ്യൂണലിലൂടെ ഗവണ്മെൻ്റ് തീരുമാനത്തെ മറികടക്കാൻ ശ്രമിക്കുകയും സംസ്ഥാനം അതിനെതിരെ സുപ്രിം  കോടതിയിൽ സമർപ്പിച്ച കേസ് നിലവിലുണ്ട്. സുപ്രിം കോടതി കമ്പനി 100 കോടി രൂപ നഷ്ടപരിഹാരമായി നലകണമെന്ന വിധിയും അതോടപ്പമുണ്ടായി.

.

.

Spread the love
Read Also  ആദിവാസി ജനതയെ ഒഡിഷ സർക്കാർ മൃഗീയമായി പീഡിപ്പിക്കുന്നു ; നിയാംഗിരിയിൽ നിന്നും ചില സത്യങ്ങൾ ..