ഇതിനകം തന്നെ നിരവധി ചലച്ചിത്രമേളങ്ങളിൽ ശ്രദ്ധേയമായി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ട്രാന്‍സെന്‍ഡെന്റലിസം ചർച്ച ചെയ്യുന്ന റ്റൈഡ് ഓഫ് ലൈസ് ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളിയെ ഷെമിൻ ബാലചന്ദ്രൻ നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്.ലാൻ കാഷിർ സർവകലാശാലയിലെ ഗവേഷണവിദ്യാർഥികൂടിയായ ഷെമിൻ ഇന്ത്യൻ ട്രാന്‍സെന്‍ഡെന്റലിസം ഇൻ സിനിമ എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹത്തിന്റെ റ്റൈഡ് ഓഫ് ലൈസ് എന്ന ചിത്രം. ഈ ചിത്രത്തിൽ പശ്ചാത്തലസംഗീതം ഒരുക്കുന്നത് ഷെമിനെപ്പോലെതന്നെ ഹോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നോബിൾ പീറ്ററാണ്.
ചിത്രത്തിന്റെ തിരക്കഥ എഡിറ്റിംഗ് സിനിമാറ്റോഗ്രാഫി ഇവ ഷെമിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ശബ്ദ ലേഖനവും ഡിസൈനിങ് നടത്തിയിരിക്കുന്നത് അനുരാജ് അമ്മുണ്ണിയാണ്. (ചിത്രത്തിന്റെ യു   കെ ചിത്രീകരണത്തിന് ശബ്ദ ലേഖനം നടത്തിയത് മലയാളിയായ മിഥുൻ റിഷനാണ് )
പ്രിയ ഗുൻസ്, ബബ്ലി സിനോജ്‌കുമാർ, തമന്നസോൾ, ബിലാസ് നായർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ട്രൈലർ ഇവിടെ കാണാം 

 

Cenematography features 

 

Sound design Features

Read Also  ട്രാന്‍സെന്‍ഡെന്റലിസം ചർച്ചചെയ്യുന്ന റ്റൈഡ് ഓഫ് ലൈസ് .മലയാളിയായ ഷെമിൻ ബാലചന്ദ്രൻ നായർ ഒരുക്കുന്ന ഇംഗ്ലീഷ് ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here