Saturday, August 8

അവിനാശിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെ എസ് ആർ ടി സി 10 ലക്ഷം രൂപ നൽകും ; രണ്ടു ലക്ഷം രൂപ ഉടൻ നൽകും

ഇന്ന് പുലർച്ചെ തിരുപ്പൂര്‍ അവിനാശിയിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ആര്‍ടിസി പത്ത് ലക്ഷം രൂപ നല്‍കും. അടിയന്തരസഹായമായി 2 ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം വീതവും നല്‍കും. കെഎസ്ആര്‍ടിസിയുടെ ഇന്‍ഷുറന്‍സ് തുകയാണ് നല്‍കുന്നത്.

അവിനാശിയിലെ വാഹനാപകടത്തില്‍ പതിനെട്ട് മലയാളികളടക്കം 19പേരാണ് മരിച്ചത്. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയില്‍ ക്യാംപ് ചെയ്യുന്നു. അപകടത്തില്‍പ്പെട്ടവരുടെ സാധനസാമഗ്രികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് തമിഴ് നാട് മുഖ്യന്ത്രി പളനി സ്വാമി പറഞ്ഞു. തമിഴ് നാട് പോലീസും ഇതേ നിഗമനത്തിലെത്തിയിരുന്നു. എന്നാൽ ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസില്‍ ഇടിച്ചത് എന്നാണു ലോറി ഡ്രൈവർ പറയുന്നത്. ഡ്രൈവർ തമിഴ് നാട് അതിർത്തിയിൽ പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. ലോറി മീഡിയനിലൂടെ 50 മീറ്ററോളം ഓടിയെന്ന് ആര്‍ടിഒ അറിയിച്ചു. പുലര്‍ച്ചെ മൂന്നേകാലിനാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ബസില്‍ കൊച്ചിയില്‍ നിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത ലോറി മറുഭാഗത്തുകൂടി പോയ ബസിന്റെ വലതുവശമാണ് തകര്‍ത്തത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 19 പേരാണ് ദാരുണമായി മരിച്ചത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  'അവിനാശി ബസപകടം' ട്രക്ക് ഡ്രൈവർക്കെതിരെ കേസ് ; ഹേമരാജിന്റെ ലൈസൻസ് റദ്ദാക്കും

Leave a Reply