Thursday, January 20

കോൺഗ്രസ്സുമായി സഹകരിക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ്

ബിജെപി ഭരണത്തെ താഴെയിറക്കാൻ കോൺഗ്രെസ്സുമായി സഹകരിക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ കുമാരി മമതാ ബാനർജി. ഇന്ത്യ ടുഡേയുമായി നടത്തിയ അഭിമുഖത്തിലാണ് പ്രതിപക്ഷ സഖ്യ സാധ്യതകളുടെ വാതിൽ മമതാ തുറന്നത്. സോണിയ ഗാന്ധിയുമായി തനിക്ക് നല്ല ബന്ധമാണെന്നും അവർ പറഞ്ഞു.

ആശയങ്ങളും ലക്ഷ്യങ്ങളും ശരിയായ ആരുമായും സഹകരിക്കാന്‍ തൃണമൂലിന് ഒരു പ്രശ്‌നവുമില്ല. തന്റെ ആഗ്രഹം എല്ലാ പ്രാദേശിക പാര്‍ട്ടികളും യോജിക്കണം എന്നുള്ളതാണ്. എന്നാല്‍ അത് താന്‍ മാത്രം തീരുമാനിക്കേണ്ട കാര്യമല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാ സഖ്യം സാധ്യമാണ്’. മമത പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തിന്റെ പലയിടങ്ങളിലും ശക്തരും കൂടുതല്‍ സീറ്റ് നേടാന്‍ സാധ്യതയുള്ളവരുമാണ്. അതിനാല്‍ അവര്‍ സഖ്യം നയിക്കട്ടെ. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തിയുള്ളിടത്ത് അവരും നേട്ടമുണ്ടാക്കട്ടെ ഇതിന് ആദ്യം വേണ്ടത് എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണെന്നും മമത വ്യക്തമാക്കി.

Spread the love
Read Also  ശബരിമല വിഷയത്തെ കയ്യൊഴിഞ്ഞ് ബിജെപി; ഇടപെടാനാവില്ലെന്ന് നിലപാട്- ഓർഡിനൻസ് ഉണ്ടാവില്ല