Monday, January 18

​ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് പേർ വിദേശത്തുനിന്നും വന്നവർ

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തുനിന്നും 8 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇന്ന് ആർക്കും രോഗമുക്തിയില്ല

കണ്ണൂർ ജില്ലയിൽ 5 മലപ്പുറം ജില്ലയിൽ 3 പത്തനംതിട്ട, ത്യശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മഹാരാഷ്ട്ര-6,ഗുജറാത്ത്-1, തമിഴ്‌നാട്-1 എന്നിങ്ങനെയാണ് കണക്ക്. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല.

വിമാനത്തിൽ വന്ന 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് മാർഗം വന്ന 46 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കം വഴി ആർക്കും ഈ ആഴ്ച രോഗം സ്ഥിരീകരിച്ചിട്ടില്ല. 33 പുതിയ തീവ്രബാധിതപ്രദേശങ്ങൾ ഇപ്പോൾ നിലവിലുണ്ട്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

ഇതുവരെ സംസ്ഥാനത്ത് 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ ആശുപത്രികളിൽ നിലവില്‍ ചികിത്സയിലാണ്. ആകെ 72,000 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 71,545 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്.

ഇന്ന് മാത്രം 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 45,527 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തു സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുമെന്നും ഇന്ന് ആകെ 1,297 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രേക്ക് ദ ചെയിന്‍, ക്വാറന്റീന്‍, റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവയെല്ലാം കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love
Read Also  മഴ രണ്ടുദിവസം കൂടി തുടരും, ദുരിതാശ്വാസക്യാമ്പുകൾ തുറന്നു ; ദേശീയദുരന്തനിവാരണസേന എത്തുന്നു

Leave a Reply