Wednesday, July 15

ഇന്ന് 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്‌ 19 സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തി നേടി

ഇതിൽ 15 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും എത്തിയവരാണ്.

പാലക്കാട് ജില്ലയിൽ 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂർ, കൊല്ലം നാല് പേർക്കും കാസർകോട്, ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ നിന്ന് വന്നവരെ കൂടാതെ തമിഴ്നാട്ടിൽ നിന്നെത്തിയ ഒമ്പത് പേർക്കും ഗുജറാത്ത് , കർണാടക രണ്ട് വീതവും പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കും രോഗം സ്ഥീരീകരിച്ചു. സമ്പർക്കത്തിലൂടെ ഏഴ് പേർക്കും കോവിഡ് പോസിറ്റീവായി

104336 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 103528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്

ഇന്ന്  മലപ്പുറത്ത്‌ മൂന്ന് പേരും പാലക്കാട്, കാസര്‍കോട് രണ്ട് പേര്‍ വീതവും ആലപ്പുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തരുടെ പരിശോധന ഫലവുമാണ് തിങ്കളാഴ്ച നെഗറ്റീവായത്. ഇതുവരെ 963 പേര്‍ക്കാണ് സംസ്ഥനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  പിണറായി സർക്കാർ ഭംഗിയായി കോവിഡിനെ നേരിടുന്നുവെന്ന് കെ സുരേന്ദ്രൻ

Leave a Reply