Tuesday, September 22

ഇന്ന് സംസ്ഥാനത്ത് 42 പേർക്ക് കോവിഡ് ; ഗൗരവമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി

 

കേരളത്തിന് ഇന്ന് ഉത്ക്കണ്ഠയുടെ ദിനം സമ്മാനിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്ന്.   കോവിഡ്-19 ഇന്ന്  സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1, പത്തനംതിട്ട-1, വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

സംസ്ഥാനത്ത് രണ്ടുപേര്‍ ഇന്ന്  രോഗമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. 17 പേർ വിദേശത്തുനിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്

സംസ്ഥാനത്ത് ആകെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 216 പേര്‍ നിലവില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 84,258 പേരാണ് നിരീക്ഷണത്തിലുള്ളത്. 83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 162 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 49535 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 7,072 സാമ്പിള്‍ ശേഖരിച്ചതില്‍ 6,630 സാമ്പിളുകള്‍ നെഗറ്റീവായി.

36 പേര്‍ വീതമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചികിത്സയിലുള്ളത്. പാലക്കാട്-26, കാസര്‍കോട്-21, കോഴിക്കോട്-19,തൃശ്ശൂര്‍-16 ഇങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റു ജില്ലകള്‍. 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂരില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

വിദേശത്തേക്ക് തൊഴിലുമായി ബന്ധപ്പെട്ട് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

രോഗികളുടെ എണ്ണം വർദ്ധിച്ചതിൽ വലിയ ഉൽക്കണ്ഠയുള്ളതായി മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇത് ഗൗരവമായ മുന്നറിയിപ്പാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  'രാഷ്ട്രീയവിവാദങ്ങൾക്കു മൊറട്ടോറിയം പ്രഖ്യാപിക്കേണ്ട സമയമാണിത്' ; എം എൻ കാരശ്ശേരി

Leave a Reply