Wednesday, July 8

ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ;

കേരളത്തിൽ ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം . കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

രോഗം ബാധിച്ച 9 പേർ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട് (അഞ്ച്), ഡൽഹി (മൂന്ന്), ആന്ധ്രാ, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങിൽനിന്ന് വന്ന ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർക്കു സമ്പർക്കത്തിലൂടെ രോഗം പകർന്നു. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് : മലപ്പുറം (ആറ്), കാസർകോട് (രണ്ട്), ആലപ്പുഴ (ഒന്ന്) വയനാട് (ഒന്ന്) എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്. 1,004 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേർ ചികിത്സയിൽ തുടരുന്നു. ആറ് പേർ മരിച്ചു. നിലവിൽ 1,07832 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1,06940 പേരും ആശുപത്രികളിൽ 892 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് 58,866 സാമ്പുകളിൽ ഇതുവരെ പരിശോധനക്കയച്ചു. ഇതിൽ 56558 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണന വിഭാഗത്തിൽപ്പെട്ട 9095 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 8541 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി ഉയർന്നു. ഇന്ന് പുതുതായി 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 10 എണ്ണം പാലക്കാടും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്.

വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. ഒരു ക്രമീകരണവുമില്ലാതെ ആളുകൾ ഒന്നിച്ചു വന്നാൽ രോഗവ്യാപനം തടയാൻ സാധിക്കില്ല. ആസൂത്രണത്തോടെയും ചിട്ടയോടെയും പുറത്തുനിന്നുവരുന്നവരെ ക്വാറന്റീനിലേക്ക് അയയ്ക്കും. വരുന്ന എല്ലാവരുടെയും വിവരങ്ങൾ മുൻകൂട്ടി ലഭിക്കണം. അതിനായി അവർ സർക്കാർ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അതിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. ക്വാറന്റീൻ സൗകര്യമില്ലാത്തവരെ സർക്കാർ ക്വാറന്റീനിലേക്ക് അയയ്ക്കും. ക്രമീകരണം നിഷ്കർഷിക്കുന്നതിനെ ചിലർ തെറ്റിദ്ധരിക്കുന്നു. അതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റീൻ ചാർജ് ഈടാക്കാൻ തീരുമാനിച്ചതും ആശയക്കുഴപ്പം ഉണ്ടാക്കി. തുക താങ്ങാൻ കഴിയുന്നവരിൽനിന്നും തുക ഈടാക്കും. അല്ലാത്തവരെ ഒഴിവാക്കും. വിദേശത്തുള്ള സംഘടനകൾ ഫ്ലൈറ്റ് ചാർട്ട് ചെയ്തു വരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങൾ നടത്താനാകൂ.

Spread the love
Read Also  ഇന്ന് 10 പേർക്ക് കോവിഡ് ; നാലുപേർ തമിഴ്‌നാട് നിന്നും വന്നവർ, 8 പേർ രോഗമുക്തി നേടി

Leave a Reply