Wednesday, June 23

ഇന്ന് സംസ്ഥാനത്ത് 19 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് രോഗമുക്തരിലുമധികം പേർക്ക് കോവിഡ് പോസിറ്റീവ്. ഇന്ന് സംസ്ഥാനത്ത് 19 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂരിൽനിന്നുള്ള 10 പേർ, പാലക്കാട് 4 പേർ, കാസർകോട് സ്വദേശികളായ 3 പേർ, മലപ്പുറം, കൊല്ലം ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

 ഒമ്പതുപേർ വിദേശത്തുനിന്ന് വന്നവരാണ്. ഇവർ കണ്ണൂർ ജില്ലക്കാരാണ്. രോഗം സ്ഥിരീകരിച്ച ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പാലക്കാടുനിന്നുള്ള ഒരാൾക്കും മലപ്പുറം, കൊല്ലം ജില്ലകളിൽനിന്നുള്ളവരും തമിഴ്നാട്ടിൽനിന്നു വനമേഖല വഴി വന്നതാണ്. അയൽ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ നിയന്ത്രണം കർക്കശമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത് എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

കൊല്ലം ജില്ലയിൽ പോസിറ്റീവായ ആൾ തമിഴ് നാട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായി പോയി മടങ്ങിയ ആളാണ്. വനമേഖലയിലെ ഇടവഴിയിലൂടെ സംസ്ഥാനത്തിലേക്ക് കടക്കുകയായിരുന്നു ഇയാൾ. കാസർകോട് പോസിറ്റീവായ മൂന്നുപേർ വിദേശത്തുനിന്ന് വന്നതാണ്. ആകെ 16 പേർ മാത്രമാണ് ഇന്ന് നെഗറ്റീവ് ആയത്

Spread the love
Read Also  തലയുയർത്തിനിന്ന രാജ്യം അമേരിക്കയുടെ കാൽക്കീഴിൽ അടിയറവു പറഞ്ഞുവെന്നു പിണറായി വിജയൻ

1 Comment

Leave a Reply