Wednesday, January 19

സമഗ്ര നിതാഖാത് ; സൗദിയില്‍ സ്വദേശി വനിതാ സംവരണം കൂട്ടുന്നു

സമഗ്ര നിതാഖാത് മൂലം വലിയ പ്രതിസന്ധി നേരിടുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് കൂടുതല്‍ ആഘാതമായി സൗദിയില്‍ വനിതാ സംവരണം കൂട്ടുന്നു. തൊഴില്‍ മേഖലയില്‍ സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനാണ് നടപടി. ശൂറാ കൗണ്‍സിലില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. തൊഴില്‍രംഗത്തേക്ക് കൂടുതല്‍ സൗദി വനിതകളെത്തുന്നതോടെ മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കും.

അതിനിടെ, സൗദി പൗരര്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങി. നിതാഖാത് നടപ്പാക്കിയ ഇടങ്ങളില്‍ തൊഴില്‍ചെയ്യാന്‍ തയ്യാറുള്ളവര്‍ തൊഴില്‍ മന്ത്രാലയത്തിലോ സാമൂഹിക മന്ത്രാലയത്തിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അറിയിച്ചിട്ടുള്ളത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ക്ക് ലഭ്യമാക്കും. സമഗ്ര നിതാഖാത് മൂലം താത്കാലികമായി അടച്ചിട്ട മലയാളികളടക്കമുള്ളവരുടെ കടകള്‍ക്ക് കൂടുതല്‍ പ്രതീക്ഷ വേണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഈ നീക്കം. നിതാഖാത് നിര്‍ബന്ധമാക്കിയ മേഖലകളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിത്തുടങ്ങി.

മക്ക പ്രവിശ്യയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളിലായി ആറായിരം സ്വദേശികള്‍ക്ക് ജോലി നല്‍കിയതായി സാമൂഹിക മന്ത്രാലയം അറിയിച്ചു. റിയാദില്‍ മൂവായിരത്തോളവും മദീനയില്‍ രണ്ടായിരത്തോളവും സ്വദേശികളെ നിയമിച്ചു. ഓട്ടോമൊബൈല്‍, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നീ മേഖലകളിലാണ് സെപ്റ്റംബര്‍ 11 മുതല്‍ സമഗ്ര നിതാഖാത് നടപ്പാക്കിയത്. ഈ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളില്‍ സമഗ്ര നിതാഖാത് നിര്‍ബന്ധമാക്കിയതോടെ 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകും. 12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയില്‍ ജോലി ചെയ്യുന്നത്.

 

Spread the love
Read Also  സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ

Leave a Reply