Friday, January 21

ട്രാഫിക്കിലെ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി ഖത്തര്‍

ഖത്തറില്‍ ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കടുത്ത നിയമ നടപടികള്‍ നേരടേണ്ടി വരും. നിയമലംഘനങ്ങള്‍ കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ശിക്ഷയും പിഴ സംഖ്യയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ ട്രാഫിക്കിലെ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരില്‍ നിന്ന് 6000 റിയാല്‍ പിഴ ഈടാക്കും. ലംഘനങ്ങള്‍ കൂടുന്ന മുറയ്ക്ക് ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനമുണ്ട്.

ഗതാഗത വകുപ്പിന്റെ അപകടരഹിത വേനല്‍ക്കാലം കാമ്ബയിനിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകള്‍. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും മുന്നറിയിപ്പായി ഏഴ് പോയിന്റ് നല്‍കുകയും ചെയ്യും. ഈ പോയിന്റ് കൂടുന്നതിനനുസരിച്ച് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. ചുവപ്പ് സിഗ്നല്‍ തെളിഞ്ഞു കിടക്കുമ്‌ബോള്‍ വാഹനം ഓടിച്ചു പോകുന്നത് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചത്. കാല്‍നടക്കാരുടെയും വാഹനത്തിലുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് ജനറല്‍ ഡയറക്ട്രേറ്റ് അഭ്യര്‍ത്ഥിച്ചു.

Spread the love
Read Also  അടിച്ചു ഫിറ്റായ എസ് പി പോലീസ് ജീപ്പിൽ മൂത്രമൊഴിച്ചു ; വകുപ്പുതലനടപടിക്ക് വിധേയനായി