ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും പിന്നീട് മമ്മൂട്ടി ചിത്രമായ പേരൻപിലൂടെയും മലയാളിക്കു സുപരിചിതയായ അഞ്ജലി അമീറിൻ്റെ ജീവിതത്തെ ആസ്പദമാക്കി ബയോ പിക്ക് ഒരുങ്ങുന്നു.

അനിൽ നമ്പ്യാർ, അഞ്ജലി അമീർ,ഡൈനി ജോർജ്ജ്, വി കെ അജിത്കുമാർ 

മലയാളസിനിമയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ചിത്രം . പൊതു ജീവിതത്തിൻ്റെ പിന്നാമ്പുറത്തേക്കു മാറ്റിനിർത്തപ്പെട്ട ഒരു സമൂഹത്തിൻ്റെ പ്രതിനിധിയായ അഞ്ജലി സ്വന്തം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ മലയാള സിനിമയിൽ ഒരു പുതിയ ദൃശ്യാനുഭവമാണ് സംഭവിക്കാൻ പോകുന്നത്.  മമ്മൂട്ടി ചിത്രമായ പേരൻപിലൂടെ ഒടുവിൽ സിനിമയുടെ  വെള്ളിവെളിച്ചത്തിലേക്കു കടന്നുവരുന്നതിനുമുൻപുള്ള അവരുടെ വ്യക്തി ജീവിതത്തിലൂടെയും ബാല്യത്തിലൂടെയും കടന്നു പോകുന്ന തരത്തിലാണ് സിനിമയുടെ കഥ തയാറാക്കിയിട്ടുള്ളതെന്നും ഇതു കഴിഞ്ഞ കുറേ കാലമായി താൻ കൊണ്ടുനടന്ന ഒരു സ്വപ്നസിനിമയാണെന്നും ചിത്രത്തിൻ്റെ സംവിധായകനായ ഡൈനി ജോർജ്ജ് പ്രതിപക്ഷം .ഇന്നിനോട് പറഞ്ഞു.

ഒരു പാട് മൂവികൾ ഞങ്ങളുടെ വിഭാഗത്തെപ്പറ്റി ഇന്ത്യൻ സിനിമയിൽ വന്നിട്ടുണ്ടെങ്കിലും ഇത്രയും ആഴത്തിൽ ഞങ്ങളുടെ പ്രണയം ഞങ്ങളുടെ സ്വപ്നങ്ങൾ ഇവയെല്ലാം പരാമർശിച്ചിട്ടുണ്ടോ എന്നെനിക്കു തോന്നുന്നില്ല.  ഈ സിനിമയിൽ ഒരു ട്രാൻസ്ജൻഡറിൻ്റെ ജീവിതം അതിൻ്റെ എല്ലാ തലത്തിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്.ഒരു പക്ഷേ ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഒരു ട്രാൻസ്ജൻഡർ സിനിമ എന്നതിനുപരി ആ വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തി അയാളുടെ തന്നെ കഥയുടെ ഭാഗമാകുന്നു എന്നതാണ്. അഞ്ജലി അമീർ ചിത്രത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. 

മലയാള സിനിമയിൽ ഇന്നു വരെ ഉണ്ടായിട്ടില്ലാത്ത വാർത്താ പ്രാധാന്യം ലഭിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഗോൾഡൻ ട്രമ്പറ്റ് എൻ്റർടൈന്മെൻ്റിൻ്റെ ബാനറിൽ അനിൽ നമ്പ്യാരാണ്.  എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വി കെ അജിത്കുമാറാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് സിനിമയുടെ പ്രവർത്തകർ  മാധ്യമ പ്രവർത്തകർക്കു മുൻപിൽ സിനിമയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ആണുങ്ങൾ ; മായാ അന്ജലോയുടെ കവിത

LEAVE A REPLY

Please enter your comment!
Please enter your name here