ജിം കരേയും കെറ്റ് വിൻസ്‌ലെറ്റും അഭിനയിച്ച എറ്റേണൽ സൺ ഷൈൻ ഓഫ് ദി സ്പോട് ലെസ് മൈൻഡ് എന്നൊരു സിനിമയുണ്ട്, അതിനു മുൻപ് ബർഗ്മാനെപ്പോലുള്ള പലരും കൈവച്ചിട്ടുള്ള ഒരു ജെണർ; ട്രാൻസെന്‍ഡെന്റല്‍ കാറ്റഗറിയിൽ വരുന്ന സിനിമ. അതിഭൗതികമായ- തികച്ചും സുതാര്യമായ വിവരണത്തിനപ്പുറം നിൽക്കുന്ന കാഴ്ചകളും ചിന്തകളും നിറയുന്ന സിനിമ ഒരു അഴിയാ ചുരുൾപോലെയായിരുന്നു.

എന്നാൽ മലയാളിക്ക് അത്രമാത്രം പരിചിതമല്ലാത്ത ആ ശ്രേണിയിയിലേക്കാണ് ഷെമിൻ ബാലചന്ദ്രൻ നായർ എന്ന മലയാളി കടന്നു ചെല്ലുന്നത്. ലാൻ കാഷിർ സർവകലാശാലയിലെ ഗവേഷണവിദ്യാർഥികൂടിയായ ഷെമിൻ ഇന്ത്യൻ ട്രാന്‍സെന്‍ഡെന്റലിസം ഇൻ സിനിമ എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹത്തിന്റെ റ്റൈഡ് ഓഫ് ലൈസ് എന്ന ചിത്രം.

നിറം, പൗരത്വം ഇവ നൽകുന്ന അപകർഷതാബോധത്തിൽ ജീവിക്കുന്ന ഒരു യുവതിയും അവരുടെ ജീവിതത്തില്‍  പെട്ടെന്നുണ്ടാകുന്ന ചില മാനസിക പരിവർത്തനങ്ങളുമാണ് ഈ ചിത്രത്തിലൂടെ ഷെമിൻ പറയുന്നത്. ബ്രിട്ടീഷ് മാതാപിതാക്കളുടെ ദത്തുപുത്രിയായ ഇരുണ്ടനിറമുള്ള മരിയാ ജീവിതത്തിലെ അന്യതാബോധത്തിന്റെ പിടിയിൽ ജീവിക്കുന്നവളാണ്. ബിസിനസ് ജീവിതത്തിൽ അതുകൊണ്ടുതന്നെ കാർക്കശ്യം അവളുടെ കൂടെപ്പിറപ്പായി മാറുന്നു.അവളുടെ വീട്ടിലെ സഹായിയായെത്തുന്ന, കേരളത്തിൽ നിന്നും നിയമരഹിതമായി കുടിയേറപ്പെട്ട മാധവിയുടെ ജീവിതവുമായി മരിയയ്ക്കു അടുപ്പമുണ്ടാകുന്നു,  എന്നാൽ പിന്നീട് മാധവി മരണപ്പെടുകയും അവളുടെ പുത്രിയുമായി കേരളത്തിൽ എത്തപ്പെടുകയും ചെയ്യുന്ന മരിയയുടെ ജീവിതം  ഇവിടത്തെ അനുഷ്ടാനങ്ങളുമായി ചേർന്നുള്ള ഒരന്വേഷണമായി മാറുന്നു. ഇത്തരം തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്.

ഷെമിൻ ബി നായർ, നോബിൾ പീറ്റർ 

ട്രാൻസെന്‍ഡെന്റല്‍ സിനിമയ്ക്കു സംഗീതത്തിന്റെ, പ്രത്യേകിച്ചും പശ്ചാത്തല സംഗീതത്തിന്റെ സാന്നിധ്യം സജ്ജീവമായ ഒരു ഘടകമാണ്. ഈ ചിത്രത്തിൽ പശ്ചാത്തലസംഗീതം ഒരുക്കുന്നത് നോബിൾ പീറ്ററാണ്. ഷെമിനെപ്പോലെതന്നെ ഹോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നോബിൾ ഈ ചിത്രത്തിൽ ‘ലൈറ്റ് മോട്ടിഫ്‘ എന്ന ആശയത്തിലൂന്നിയുള്ള സംഗീതരീതിയാണുപയോഗിച്ചിരിക്കുന്നത്.


അഹമ്മദ് നഗറിൽ നടന്ന സ്റ്റുഡന്റസ് അറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഫീച്ചർ ഫിലിമിനുള്ള പുരസ്‌കരം ലഭിച്ച റ്റൈഡ് ഓഫ് ലൈസ്
നിരവധി ചലച്ചിത്രോത്സവങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട് .
നമ്മുടെ  യുവാക്കൾ ലോകസിനിമയുമായി സംവദിക്കുന്നതുതന്നെ അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തിൽ കന്യാകുമാരി കുലശേഖരം സ്വദേശിയായ ഷെമിന്റെ ഈ ചലച്ചിത്ര ഇടപെടൽ നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്.
ചിത്രത്തിന്റെ തിരക്കഥ എഡിറ്റിംഗ് സിനിമാറ്റോഗ്രാഫി ഇവ ഷെമിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ പിന്നെയും മലയാളി സാന്നിധ്യമുണ്ട്; ശബ്ദ ലേഖനവും ഡിസൈനിങ് നടത്തിയിരിക്കുന്നത് അനുരാജ് അമ്മുണ്ണിയാണ്. (ചിത്രത്തിന്റെ യു   കെ ചിത്രീകരണത്തിന് ശബ്ദ ലേഖനം നടത്തിയത് മലയാളിയായ മിഥുൻ റിഷനാണ് )
പ്രിയ ഗുൻസ്, ബബ്ലി സിനോജ്‌കുമാർ, തമന്നസോൾ, ബിലാസ് നായർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രമേയപരമായുള്ള പ്രത്യേകതകൊണ്ടും സാങ്കേതിക തികവുകൊണ്ടും ശ്രദ്ധേയമാകേണ്ട ചിത്രമാണ് ഷെമിൻ ബാലചന്ദ്രൻ നായർ ഒരുക്കുന്ന റ്റൈഡ് ഓഫ് ലൈസ്.

TIDE OF LIES 

Read Also  ട്രാന്‍സെന്‍ഡെന്റലിസം ചർച്ച ചെയ്യുന്ന റ്റൈഡ് ഓഫ് ലൈസ്- ട്രെയ്‌ലർ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here