പരിഭാഷ വരദൻ

പറവകളെ കുറിച്ച്
എഴുതിയ പകർപ്പിൽ
അതില്ലാതെ
പോയതു കാണെ
നിങ്ങൾ
അതിശയിക്കേണ്ട

നമ്മുടെ ആവശ്യത്തിന്…..
നമ്മുടെ അവസരത്തിന്….
വരാനായി
പറവയെ
നിർബന്ധിക്കാൻ
സാധിക്കുകയില്ല

അതിന് പണികൾ
ഉണ്ടാവാം
അല്ലെങ്കിൽ അത്
വിചാരിച്ച നേരങ്ങളിൽ
പകർപ്പിന്നുള്ളിൽ വരാം

പറവയെ 
പകർപ്പിന്നുളിൽ വെച്ച്
വായിക്കുവാൻ വേണമെന്ന്
വിധികൾ ഏതുമില്ല

വായിക്കുവാൻ വേണ്ടി
പകർപ്പിന്നുള്ളിൽ
അടച്ചുവെക്കാൻ പാടില്ല
നിങ്ങളുടെ വായന
ഇഷ്ടപ്പെട്ടിരുന്നാൽ
ചിലസമയം, മനം
ആഗ്രഹിച്ച്
പകർപ്പിന്നുള്ളിൽവരാനും
സാധ്യതയുണ്ട്

വാനത്തിൽ പറന്ന്
കൊണ്ടിരിക്കും
പറവകളിൽ
ഏതെങ്കിലും ഒന്നു പറന്ന്
അതുതന്നെ, 
പകർപ്പിന്നുള്ളിൽ
ഉണ്ടാവേണ്ട പറവ
എന്ന് തീരുമാനിക്കുകയും
വേണ്ടാ….

പകർപ്പിനെ ചുറ്റി
വളരെ അരികിൽ
വട്ടമിടുന്ന
അതും തന്നെ
പകർപ്പിനായ
പറവയല്ലാതെ ആവാം

പകർപ്പിന്നുള്ളിലേ
പറവയേക്കുറിച്ച്
മാത്രമല്ല
അത്
പുറത്തേക്കുപ്പോകുന്ന
വഴികളെക്കുറിച്ചും
എഴുതി ഞാൻ

സത്യം
ആരും
ചോദിക്കാത്തതു പോലെ
മൗനമായി
കൂവിക്കൊണ്ട്
അലയുന്നു
പകർപ്പിൻ
പറവ

* കവർ പെയിൻ്റിംഗ് : ഹൃദയ് 

Read Also  ഗീതകം- എന്റെ പ്രിയനേ ഞാൻ മരിക്കുമ്പോൾ ,ക്രിസ്റ്റിന ജോർജിന റോസ്സറ്റി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here