മഞ്ജു വാര്യർ ഒടുവിൽ കുരുക്കഴിക്കുന്നു. ആദിവാസികൾക്ക് വീട് വെക്കാൻ സഹായം നൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകിയ പ്രശസ്തനടി മഞ്ജു വാര്യർക്ക് അത് കഴിയാതെ വന്നപ്പോൾ നിയമനടപടിക്കൊരുങ്ങിയ വകുപ്പ് തന്നെയാണു  ഒടുവിൽ ഒത്തുതീർപ്പുണ്ടാക്കുന്നത്. എന്തായാലും മഞ് ജുവിനെതിരെ ആദിവാസികൾ നൽകിയ പരാതിയിന്മേലുള്ള നടപടികൾ അവസാനിപ്പിക്കാൻ ധാരണയായിട്ടുണ്ട്.

പനമരം ആദിവാസികോളനിയിലെ കുടുംബങ്ങളുടെ ദാരുണമായ അവസ്ഥ ശ്രദ്ധയിൽ പെട്ടപ്പോൾ മഞ്ജു വാര്യർ ഫൗണ്ടേഷൻ 57 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഒറ്റയ്ക്ക് ഇത്രയും വീട് വെച്ചുനൽകാൻ തനിക്ക് കഴിയില്ലെന്ന് മഞ്ജു പിന്നീട് വെളിപ്പെടുത്തുന്നതോടെയാണു വിവാദങ്ങളുടെ തുടക്കം. പരാതിയോടനുബന്ധിച്ച നിയമനടപടികൾക്ക് നേരിട്ട് ഹാജരാകനായി മഞ് ജു വാര്യർ ഫൗണ്ടേഷനോട് നിയമസഹായസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോളനി നവീകരണം ഒറ്റക്ക് ചെയ്യാൻ കഴിയില്ലെന്ന് മഞ് ജുവിൻ്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഇതിൽ പങ്കാളിയായിക്കൊണ്ടു മൂന്നര ലക്ഷം രൂപ ചെലവഴിച്ചിരുന്നു. ഇനി 10 ലക്ഷം രൂപ കൂടി സംഭാവന ചെയ്യാമെന്ന് അറിയിച്ചതോടെയാണു ഒത്തുതീർപ്പ് ഉണ്ടായത്. അതോടെയാണു ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ജു വാര്യർക്കെതിരെയുള്ള നിയമനടപടി അവസാനിപ്പിച്ചത്

ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനിയും അപമാനം സഹിക്കാൻ കഴിയില്ലെന്നും മഞ് ജു വാര്യർ  ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇനി മറ്റു തുകകൾ കൂടി കണ്ടെത്തി കോളനി നവീകരണം പൂർത്തിയാക്കാനാണു സർക്കാർ ശ്രമം

Read Also  സുന്ദരന്മാരും സുന്ദരികളും ; നിഷി ജോർജ്ജ് എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here