Thursday, January 20

ജീവിച്ചിരിക്കുന്ന എസ് ജാനകിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു എസ് എഫ് ഐ

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍  എസ് എഫ് ഐ ഏരിയാ സമ്മേളനത്തില്‍ യോഗം ആരംഭിക്കുന്നതിനുമുമ്പു ആദരാഞ്ജലി അര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ പ്രശസ്ത ഗായിക  എസ് ജാനകിയും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരിച്ചവര്‍ക്ക്  ആദരാഞ്ജലി അര്‍പ്പിച്ചാണ് സാധാരണയായി സമ്മേളനം തുടങ്ങാറുള്ളത്. ഇത്തവണ മരിച്ചവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ എസ്. ജാനകിയുടെ പേരും അതില്‍ കടന്നുകൂടി. 

യോഗത്തിനോടുവില്‍ തെറ്റ് തിരുത്തിയെന്ന് എസ് എഫ് ഐ  ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ലിസ്റ്റില്‍  അറിയാതെ  ജാനകിയുടെ പേര് കടന്നുകൂടിയതാണ്. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ തിരുത്തുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയിലും എതിരാളികള്‍ ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു. മഹാ ഗായികയെ അപമാനിച്ചതിന് എസ് എഫ് ഐ പരസ്യമായി മാപ്പ് പറയണമെന്ന് കെ എസ് യു മലപ്പുറം ജില്ല നേതാക്കള്‍ ആവശ്യപ്പെട്ടു.  

Spread the love
Read Also  ഗായിക എസ് ജാനകി മരിച്ചുവെന്ന് വീണ്ടും വ്യാജപ്രചരണം