Wednesday, January 19

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ട്രിക്കുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി

എന്‍ ഡി എയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും മുത്തലാക്ക് ബില്‍ രാജ്യസഭയിലും അംഗീകരിക്കപ്പെടുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

നാലു മണിക്കൂര്‍ നീണ്ട ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് 11ന് എതിരെ 245 വോട്ടുകളോടെ ലോക്സഭ വ്യാഴാഴ്ച ബില്‍ അംഗീകരിച്ചു കഴിഞ്ഞു.

ഞങ്ങള്‍ ലോക്സഭയില്‍ ബില്‍ അംഗീകരിച്ചു കഴിഞ്ഞു. രാജ്യസഭയിലും ഞങ്ങള്‍ അത് പാസാക്കും. ആരെതിര്‍ക്കുമെന്ന് നമുക്ക് കാണാം? അംഗബലത്തില്‍ ഞങ്ങള്‍ പിന്നിലായിരിക്കാം., എന്നാല്‍ രാജ്യസഭയില്‍ അത് പാസാക്കാന്‍ ഞങ്ങള്‍ക്ക് ട്രിക്ക് ഉണ്ട് എന്നാണ് രാജ്യസഭാംഗം കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.

ഹിന്ദു നവ വര്‍ഷ സ്വാഗത സമിതിയുടെ മന്തന്‍- പുതിയ ഇന്ത്യയുടെ ആശയം എന്ന പരിപാടിയല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോദ്ധ്യയിലെ തര്‍ക്കസ്ഥലത്ത് കുരുക്കിലൂടെയായാലും കൗശലത്തിലൂടെ ആയാലും തീര്‍ച്ചയായും രാമക്ഷേത്രം പണിഞ്ഞിരിക്കും എന്നും അദ്ദേഹം അവിടെ പ്രഖ്യാപിച്ചു.

സത്യസന്ധനും നല്ലവനും ബുദ്ധിമാനുമായിരുന്നെങ്കിലും സോണിയാ ഗാന്ധിയെ പേടിയായിരുന്നു എന്നാണ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അദ്ദേഹം പരിഹസിക്കുന്നത്.

മോദി ഗവണ്മെന്‍റ് ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലേയും ഛത്തീസ് ഗഡിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സമ്മതിദായകരുടെ ദേശീയവികാരം മാറ്റില്ലെന്നാണ് അതിന് കാരണമായി അദ്ദേഹം വിശ്വസിക്കുന്നത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍ ശാശ്വത പരിഹാരമല്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. എന്നാല്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ചയുടെ പരിഹാരം ഒന്നും അദ്ദേഹത്തിനില്ല.

Spread the love
Read Also  മുസ്ലിം സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിറുത്താമെന്നു നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല: ഇ. ടി. മുഹമ്മദ് ബഷീർ

Leave a Reply