ദേശീയ പൗരത്വ ബില്ലിനെ ട്രോളി പ്രശസ്ത കവി വി എം ഗിരിജ എഴുതിയ കവിത സമൂഹമാധ്യമങ്ങളിൽ വൈറലായി. ജാതിവിവേചനങ്ങൾക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലവിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതാണു ഈ ട്രോൾ കവിത

അദ്വൈതം

ലോകാ സമസ്താ സുഖിനോ ഭവന്തു .
നിന്റെ മുത്തപ്പന്റെ ,അപ്പൂപ്പന്റെ അമ്മൂമ്മയുടെ അപ്പൂപ്പ ൻമാർ എന്ന് വന്നു?
എവിടെ നിന്ന്?
പേര് ?

യത്ര വിശ്വം ഭവത്യേകനീഡം
അവരുടെ നിറം ?
മുടി ചുരുണ്ടോ നീണ്ടോ

യത്ര വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ
മൊഴി വഴി തൊഴിൽ?
സംസ്‌കൃതം ?ഹാ….
അറബി ഉര്ദുൊ ?ഹൂ.

ആ ബ്രഹ്മ കീടജനനി
കീടങ്ങൾക്ക് വരാം ശ്രീകോവിലിലും.
വേറെ വീട് നോക്കെടോ.

തത്വമസി
പക്ഷെ നീ ഞാൻ ആവില്ല.

അഹം ബ്രഹ്‌മാസ്‌മി
അഹങ്കാരീ നീയല്ല അഹം. ഞാൻ മാത്രം.

പരോപകാര: പുണ്യായ ,പാപായ പര പീഡനം.
ചിലരെ തുടച്ചു നീക്കുന്നതും പുണ്യം

ഏകമേവാദ്വിതീയം
ഞങ്ങൾ ഞങ്ങളുടെ മാത്രം.

മാ നിഷാദ.
ആ കാട്ടാളനെ ചുട്ടു പൊട്ടിക്ക്

ബ്രഹ്മ സത്യം ജഗന്മിഥ്യാ

മിഥ്യാ ജഗത്തിൽ നിന്ന് പോടോ ഇറങ്ങി. സത്യബ്രഹ്മം പൂകു.

ജീവോ ബ്രഹ്മൈവ നാപര:
ഹും..എന്റെ ജീവൻ അങ്ങനെ…..
.നിന്റെ ജീവൻ ബാക്കി വെച്ചെന്കിലല്ലേ..

ആത്മാ ജ്ഞാനമയ: പുണ്യോ
ആത്മാവ് എല്ലാവര്ക്കും തുല്യമല്ല തെണ്ടീ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മണ്ടത്തരങ്ങളുടെ തലസ്ഥാനമാക്കി ഇന്ത്യയെ മാറ്റി സംഘപരിവാർ ചരിത്രം സൃഷ്ടിക്കുന്നു ; പി കെ സി പവിത്രൻ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here