Sunday, May 31

അമേരിക്ക വിറയ്ക്കുന്നു, മരണം 1000 , കോവിഡ് രോഗികൾ 70000 ആയി ; ലോകാരോഗ്യസംഘടന ചൈനയുടെ പക്ഷം പിടിക്കുന്നുവെന്നു ട്രംപ്

അമേരിക്കയെ വിറപ്പിച്ചുകൊണ്ടു കോവിഡ് ഭീതി പടരുകയാണ്. കൊറോണ വൈറസ് രോഗം അമേരിക്കയില്‍യു എസിൽ അതിവേഗം വ്യാപിക്കുകയാണ്. ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം മരണ സംഖ്യ 1031 പേരാണ്.. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് . 281 പേർ. രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അമേരിക്ക വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗ ബാധിതരുള്ള രാജ്യമായി മാറിയിരിക്കുകയാണ് അമേരിക്ക.

ഏഷ്യയുടെയും യൂറോപ്പിന്റെയും ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെ സഹകരണം കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തേടിയിരുന്നു. യൂറോപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗം രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യമുണ്ടാകുമോ എന്ന ആശങ്കയും പരന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ….

ആകെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇപ്പോള്‍ വീണ്ടും വര്‍ധിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 70000 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതിവേഗമാണ് അമേരിക്കയില്‍ രോഗം വ്യാപിക്കുന്നത്. ട്രംപ് ഭരണകൂടത്തെ ആശങ്കയിലാക്കിയാണ് രോഗം പടരുന്നത്.

ലോകാരോഗ്യസംഘടന ചൈനയ്ക്കു വേണ്ടി നിലകൊള്ളുന്നു എന്ന് ട്രംപ്

അതേസമയം കൊറോണ വൈറസില്‍ ലോകാരോഗ്യ സംഘടന പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ചൈനയ്‌ക്കൊപ്പമാണ് ലോകാരോഗ്യ സംഘടന നില്‍ക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. അതേസമയം ചൈനയാണ് വൈറസ് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചതെന്ന് ട്രംപ് ദിവസങ്ങളായി ആരോപിക്കുന്നുണ്ട്. വംശീയമായ ചില പ്രചാരണങ്ങളും ട്രംപ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇത് മയപ്പെടുത്തുന്നതിന്റെ സൂചനയും ട്രംപ് നല്‍കിയിരുന്നു. യുഎസ്സില്‍ ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ ആക്രമണവും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

ലോകാരോഗ്യ സംഘടന ചൈനയ്‌ക്കൊപ്പം ഏകപക്ഷീയമായി നില്‍ക്കുകയാണ് എന്ന് ട്രംപ് കുറ്റപ്പെടുത്തി. നേരത്തെ റിപബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് ഡബ്ലിയൂ എച്ച് ഒ എടുക്കുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു. ചൈന പ്രതിരോധ പ്രവര്‍ത്തനത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും, വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് അതിനെ പ്രതിരോധിക്കാന്‍ ചൈനയ്ക്കായെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. എന്നാല്‍ ചൈനയ്ക്ക് വീഴ്ച്ചയാണ് സംഭവിച്ചതെന്നാണ് യു എസ് കുറ്റപ്പെടുത്തല്‍.

 

Read Also  ലോകം കൊറോണ ഭീതിയിൽ ; ജർമ്മൻ ഔഷധത്തിന്റെ കുത്തകയ്ക്കായി ട്രംപിന്റെ നീചമായ കച്ചവടക്കണ്ണ്

Leave a Reply

Your email address will not be published.