Monday, January 25

ട്രംപിന്റെ ഭീകരപ്രവർത്തനം നൽകുന്ന പാഠങ്ങൾ ; എം വി ബിജുലാൽ എഴുതുന്നു

ഭരണകൂടത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള പങ്കാളിത്തം ഗൗരവമായ വിഷയമായി നാസി ജർമ്മനിയുടെ അധികാരകേന്ദ്രീകരണത്തിലേക്കും അതുവഴിയുണ്ടായ സമഗ്രമായ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പശ്ചാത്തലങ്ങളിലുമാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്.

ഇന്ന് ജർമ്മനിയടക്കമുള്ള പല പാശ്ചാത്യരാജ്യങ്ങളിലും അതുപോലെ മറ്റു ഭൂഖണ്ഡങ്ങളിലെ മിക്ക രാജ്യങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ വിവിധവർഗ്ഗസ്വത്വങ്ങളിൽ നിന്നും എന്ന തത്വം അനുസരിച്ചാണ് പലപ്പോഴും ജനാധിപത്യ പ്രക്രിയ പുരോഗമിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് വ്യക്തമായ ജനസമ്മതി ഉണ്ട് എന്നത് വോട്ടിങ് ശതമാനത്തിന്റെ കണക്കുവഴിയാണ് തീരുമാനിക്കപ്പെടുന്നത്. ഈ പുത്തൻ പരീക്ഷണത്തിന് കാര്യമായ ദൗര്ബല്യങ്ങളുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ദേശരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ എങ്ങനെയാണ് ചില പ്രത്യേക താല്പര്യങ്ങളെയോ ആശയങ്ങളെയോ വിഭാഗങ്ങളെയോ മാത്രം പ്രഥമപൗരസ്ഥാനങ്ങളിലേക്ക് കൊണ്ടുവരികയും മറ്റുള്ളവരെ തരംതിരിക്കുകയും അധികാരങ്ങളിൽനിന്ന് ഘടനപരമായും സാമൂഹികമായും വൈകാരികമായും ഒറ്റപ്പെടുത്തുന്നത് എന്നത് വലിയ യാഥാർഥ്യമാണെന്നു തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതാണ് ജനസംഖ്യയിൽ മുമ്പിലുള്ള പല രാജ്യങ്ങളിലും കണ്ടുവരുന്നത്.

ഇന്ത്യയിൽ പോലും  ജനപ്രതിനിധിസഭകളിൽ ആദിവാസി, ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യമുണ്ടെങ്കിലും അവരുടെ സമൂഹത്തിന്റെ പ്രശ്നങ്ങൾ ചോദ്യം ചെയ്യുവാനും തിരുത്തുവാനും ഉള്ള കഴിവില്ലായ്മ നിലനിൽക്കുന്നു എന്ന വലിയ ഒരു യാഥാർഥ്യം വെല്ലുവിളിയായി നമുക്കുമുന്നിലുണ്ട്.

ഇതുതന്നെയാണ് മൂന്നാം ലോകരാജ്യങ്ങളിലെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നതും. കോളനി വിമോചനം എന്ന ദൗത്യത്തിലൂടെ സ്വാതന്ത്ര്യസമരത്തിലൂടെ പുറത്തുവന്ന ജനവിഭാഗങ്ങളായ നമ്മുടെ നേതൃത്വം ചില പ്രത്യേക വ്യക്തികളും അവരുടെ കുടുംബങ്ങളും കയ്യാളുകയും പ്രധാനപ്പെട്ട നമ്മുടെ സമഗ്രജനാധിപത്യത്തെ വ്യക്തി കേന്ദ്രീകൃതമാക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ രാഷ്ട്രീയ – സ്ഥാപനനാമകരണങ്ങൾ അല്ലെങ്കിൽ പ്രതിമ പോലുള്ള ബിംബങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ വഴിയുള്ള സാംസ്കാരികപ്രവർത്തനങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്.

ക്യാപ്പിറ്റോളിൽ നടന്ന അതിക്രമങ്ങൾ

അതാത് സമൂഹത്തിന്റെ തനതായ പുരോഗതിയുമായി ബന്ധപ്പെട്ടുള്ള ആശയങ്ങൾ മുന്നോട്ടുവെയ്ക്കാനുള്ള സാഹചര്യങ്ങൾ പല രാജ്യങ്ങളിലും ഇല്ല എന്നുതന്നെയാണ് കാണുന്നത്. എന്നാൽ ഇതിനു വിപരീതമായ ഭരണകൂടപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. നഗരവൽക്കരണവും മുതലും തൊഴിലുമായി ബന്ധപ്പെടുന്ന സാമ്പത്തികശക്തിയെന്ന ഒരൊറ്റ ദൗത്യം ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് തന്റെ ഭരണകാലത്ത് പ്രധാനപ്പെട്ട രണ്ടു ആശയങ്ങൾ മുന്നോട്ടുവെച്ചിരുന്നു. അതിൽ പ്രഥമപരിഗണനയിൽപെടുന്ന ഒന്ന് വെള്ളക്കാരായ ജനവിഭാഗത്തിന് തൊഴിൽ ഉറപ്പുവരുത്തുക എന്നുള്ളതാണ്. വിദേശങ്ങളിൽ നിന്നുവരുന്നവർ പാലിക്കേണ്ട നിയമങ്ങൾ കർശനമായും നടപ്പാക്കുത് എന്നത് രണ്ടാമത്തെ ദൗത്യം. ഇതിലൂടെ വെള്ളക്കാരുടെ തൊഴിലിനു അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കുകയായിരുന്നു. തന്റെ കുടുംബത്തിന്റെ പ്രതിനിധികളെത്തന്നെ പ്രധാനപദവികളിലും അന്താരാഷ്ട്രവേദികളിലും മറ്റു മേഖലകളിലും വിന്യസിച്ചുകൊണ്ടു ട്രംപ് നടത്തിയ ഭരണപരിഷ്കാരങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തതാണ്.

ഡൊണാൾഡ് ട്രംപ് അധികാരം ഉപയോഗിച്ചുകൊണ്ട് തന്റെ സമ്പത്ത് കൈകാര്യം ചെയ്യാൻ ഈ കാലയളവിലൂടെ വിദഗ്ധമായി ഭരണകൂടത്തെ ചൂഷണം ചെയ്തിരുന്നു. ഇത് വേണ്ട രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടില്ല. പക്ഷെ ഇത്തരം നെഗറ്റിവായ മാറ്റങ്ങൾ, ഭരണകൂടസ്ഥാപനങ്ങളെ അട്ടിമറിച്ചുകൊണ്ടു, 1960 കൾക്കുശേഷം ആഫ്രിക്കൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൊക്കെത്തന്നെ തെരഞ്ഞെടുക്കപ്പെട്ട സുസമ്മതരായ അധികാരികളെ കൊലപ്പെടുത്തുകയോ പുറത്താക്കിക്കൊണ്ടോ തടവറകളിൽ അടച്ചുകൊണ്ടോ അധികാരം കയ്യാളിയ ചരിത്രം നമുക്ക് മുന്നിലുണ്ട്.

Read Also  യു എസിൽ വെന്റിലേറ്ററുകൾ ഇല്ലാത്തതിൽ വൻ പ്രതിഷേധം ; മൃഗങ്ങൾക്കുള്ള വെന്റിലേറ്ററുകൾ ആയാലും മതിയെന്ന് ബ്രിട്ടൻ

അമേരിക്കൻ ഭരണകൂടത്തിന്റെ ചരിത്രപരമായ പല പ്രവർത്തനങ്ങളും 1973 സെപ്റ്റംബർ 11 നു ചിലിയിൽ നടത്തിയതും 1951 മുതൽ 1953 വരെ ജനകീയാധികാരത്തിലേക്കുയർന്ന മുഹമ്മദ് മൊസാദിക്കിനെപ്പോലുള്ള ഭരണാധികാരികളെ പുറത്താക്കിയതും കേവലം റൗഡി രാജ്യങ്ങളായി ചിത്രീകരിച്ചുകൊണ്ട് ലിബിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെ അധികാരികളെ ഉന്മൂലനം ചെയ്തതും അവരുടെ ഭരണവ്യവസ്ഥയെയും സംസ്കാരത്തെയും പൂർണമായും അന്യാധീനമാക്കുകയും ഉത്പാദനരീതികളെ തകിടം മറിക്കുകയും രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തത് നാം ചർച്ച ചെയ്തതാണ്.

അമേരിക്കൻ ജനതയ്ക്കു രണ്ടു പാഠങ്ങളാണ് ഇപ്പോഴത്തെ അനുഭവങ്ങൾ നൽകുന്നത്. എങ്ങനെയാണ് പൊതുസമ്മതിയുള്ള ഒരു നിയുക്ത ഭരണകൂടത്തെ ആയുധങ്ങളുപയോഗിച്ചും അധികാരം ദുർവിനിയോഗം ചെയ്തും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചും അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ ശ്രമിച്ചത് എന്നത് നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതേയുള്ളൂ. ഇങ്ങനെയൊരു അനുഭവം ഇപ്പോഴത്തെ ജനതയ്ക്കു അന്യമായ അനുഭവമായിരുന്നു. ഒരു പക്ഷെ ഒരു നൂറ്റാണ്ടായി അമേരിക്കയിൽ നടക്കുന്ന അധികാരവ്യവസ്ഥയിലെ ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങളുടെ തുടർച്ചയായി, അതിന്റെ പാരമ്യത്തിലെത്തിയ പ്രവർത്തനമായി മാത്രം ഇതിനെ കാണാം.

രാഷ്ട്രീയാധികാരം സ്ഥാപിച്ചെടുക്കാനായി ലോകമെമ്പാടുമുള്ള ഭരണാധികാരികൾ ചെയ്യുന്ന രീതികളാണൊതൊക്കെ. പക്ഷെ സൈനിക ശക്തിയുപയോഗിച്ച് മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങളെ പുറത്താക്കുന്ന രീതി ശീതയുദ്ധകാലരീതികൾ രണ്ടു രാജ്യങ്ങളിൽ മാത്രം ആയിരുന്നു. എന്നാൽ ഇന്ന് ഇസ്രായേലിന്റെയും സൗദി അറേബ്യയുടെയും കാര്യത്തിൽ ജനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള, അവരുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ തടയുന്ന രീതി ലോകരാജ്യങ്ങൾ എതിർക്കപ്പെടുന്നില്ല എന്ന കാര്യം ജനാധിപത്യപ്രക്രിയക്ക് ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നുള്ളതാണ് നിരീക്ഷകർ മനസ്സിലാക്കുന്ന വസ്തുത എന്നതും തിരിച്ചറിയപ്പെടേണ്ടതാണ്
കാര്യത്തിലും

Spread the love