Monday, January 18

അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് അക്രമം അഴിച്ചുവിട്ടു ട്രംപ് അനുകൂലികള്‍ വെടിവയ്പ്പിൽ സ്ത്രീ മരിച്ചു

അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് അക്രമം അഴിച്ചുവിട്ടു ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍. കാപ്പിറ്റോള്‍ മന്ദിരത്തിൽ നടന്ന പ്രതിഷേധത്തിൽ ഒരു സ്ത്രീ വെടിയേറ്റു മരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികളുടെ ആക്രമണം ഉണ്ടായത്.

കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷ വലയം ഭേദിച്ച് അക്രമാസക്തരായ ട്രംപ് അനുകൂലികലികളാണ് പാര്‍ലമെന്‍റിന് അകത്തേക്ക് കടന്നത്. പൊലീസുകാരുമായി ഉന്തുംതള്ളലും ആരംഭിച്ച പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്‍റിന്‍റെ കവാടങ്ങള്‍ ഉടന്‍ തന്നെ അടച്ചു പൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ അകത്തേക്ക് കടക്കുന്നത് തടയാന്‍ സാധിച്ചില്ല.

കാപ്പിറ്റോൾ മന്ദിരത്തിനു സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ സെനറ്റിലേക്കും സഭാഹാളിലും വരെ എത്തിയതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചിരുന്നു. യുഎസ് കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. അമേരിക്കന്‍ പാര്‍ലമെന്‍റിന് നേരെ നടന്ന ആക്രമത്തിന്‍റെ ഞെട്ടലിലാണ് ലോകം
സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍ രംഗത്ത് എത്തി. കാപ്പിറ്റോൾ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നാണ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ആക്രമത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ലോകരാജ്യങ്ങൾ പലതും രംഗത്തെത്തിക്കഴിഞ്ഞു

ഇത് സംബന്ധിച്ച ട്രംപിന്റെ ഇൻസ്റ്റാഗ്രാം ഫേസ്ബുക് പോസ്റ്റുകൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഫേസ്ബുക്കറിയിക്കുന്നു. അക്രമ വാസനയുള്ള ullatakkam പോസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് മുൻപ്രസിഡന്റിനെ ബ്ലോക്ക് ചെയ്തിരിക്കുന്നത്

Spread the love
Read Also  'കൊറോണ ഒരു ജൈവആയുധം' ചൈനയും യു എസും തമ്മിൽ ഒരു ശീതയുദ്ധത്തിന്റെ ആരംഭമോ