Wednesday, January 19

കുടിയേറ്റക്കാരോടുള്ള ട്രമ്പിന്‍റെ പെരുമാറ്റം മനുഷ്യത്വത്തിന് മേലുള്ള കുറ്റകൃത്യം. – ഇന്ത്യന്‍ വംശജയായ സെനറ്റര്‍

കുടിയേറ്റക്കാര്‍ക്കെതിരായ ട്രമ്പിന്‍റെ ഭരണം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് കുറ്റപ്പെടുത്തി. കാലിഫോര്‍ണിയയിലെ കുടിയേറ്റത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ട, മക്കളെ വേര്‍പിരിഞ്ഞ അമ്മമാരെ കണ്ടതിന് ശേഷമാണ് ഈ കുറ്റപ്പെടുത്തല്‍.

യു.എസ്. മാധ്യമകണക്കുകള്‍ പ്രകാരം 2,300 കുട്ടികളാണ് കുടുംബത്തില്‍നിന്നും വേര്‍പെടുത്തപ്പെട്ടിട്ടുള്ളത്. ട്രമ്പിന്‍റെ അസഹിഷ്ണുത നിറഞ്ഞ കുടിയേറ്റനിയമത്തെ തള്ളിക്കളയാനായി മെക്സിക്കോയുമായുള്ള സാന്‍റിയാഗോ ബോര്‍ഡറില്‍ കൂടിച്ചേര്‍ന്ന നൂറുകണക്കിന് പ്രതിരോധക്കാരോടൊപ്പം ചേരുകയായിരുന്നു കമല ഹാരിസ്.

സാന്തിയാഗോയ്ക്ക് സമീപമുള്ള ഒട്ടേ മെസേ തടങ്കല്‍ കേന്ദ്രത്തിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ ട്രമ്പിന്‍റെ കുടിയേറ്റനിയമങ്ങള്‍ മനുഷ്യാവകാശത്തിന്‍റെ ദുര്‍വിനിയോഗമാണെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി.

Spread the love
Read Also  മുസ്ലിം വനിതാംഗത്തിനെതിരായ ട്രമ്പിൻ്റെ വർഗ്ഗീയ ട്വീറ്റ് വിവാദമാകുന്നു

Leave a Reply