Thursday, January 20

തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്; മനീതി മൻട്രം നാളെ മല ചവിട്ടും

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും ശബരിമലയിലേയ്ക്ക്. ഇത്തവണ താൻ എന്നാണ് എത്തുന്നത് എന്ന് മുൻകൂട്ടി പറയുന്നില്ലെന്നും മണ്ഡലകാലം അവസാനിക്കുന്നതിന് മുൻപ് താൻ മല കയറിയിരിക്കുമെന്നും അവർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസിനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇതോടെ വരും ദിവസങ്ങളിൽ ശബരിമല കൂടുതൽ പ്രക്ഷുബ്ധമാവുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം മനീതി മൺട്രത്തിന്റെ നേതൃത്വത്തിലുള്ള വനിതകളുടെ സംഘം നാളെ ശബരിമല കയറുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ പമ്പയിലെത്തി മല കയറാനാണ് ഇവർ ഉദ്ദേശിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർസ് ഉൾപ്പടെയുള്ള സംഘമാണ് നാളെ മല കയറാൻ എത്തുന്നത്. ഇതോടെ പോലീസ് കൂടുതൽ സുരക്ഷാ ശക്തമാക്കി. 40 പേരടങ്ങുന്ന സംഘമായിരിക്കും നാളെ മലകയറാനെത്തുക.

ബിജെപി സംഘപരിവാർ പ്രവർത്തകർ നാളെ കാര്യമായ പ്രതിഷേധം ഉയർത്താതെ ഇരിക്കുകയും പോലീസ് അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്‌താൽ നാളെ ഇവരുടെ മലകയറ്റം സാധ്യമാവും. സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി മല കയറുന്ന സ്ത്രീകൾ എന്ന നേട്ടം ഇതോടെ തമിഴ് നാട്ടിൽ നിന്നും വരുന്ന മനീതി സംഘത്തിന് നേടാം.

ശബരിമല കൂടുതൽ സംഘർഷാവസ്ഥയിലേയ്ക്ക് നീങ്ങുമോ എന്ന് നാളെ അറിയാം. രാഹുൽ ഈശ്വറിന്റെയും കെ സുരേന്ദ്രന്റെയും അഭാവം സ്ത്രീ പ്രവേശനത്തിന് എതിർക്കുന്ന ശബരിമല സമര സമിതിയുടെ ഊർജ്ജം നഷ്ട്ടപെടുത്തുമോ എന്നും നാളെ അറിയാം.

Spread the love
Read Also  കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീധരൻ പിള്ള; സ്ഥലവും സമയവും കോടിയേരിക്ക് തീരുമാനിക്കാം

Leave a Reply