Friday, May 27

താമസവും സുരക്ഷയും കേരള സര്‍ക്കാര്‍ നല്കണമെന്ന് തൃപ്തി ദേശായി

മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കുന്നതിനെത്തുടര്‍ന്ന് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും കേരള സര്‍ക്കാരിന് സമ്മര്‍ദ്ദം ഏറുകയാണ്.

കേരള സര്‍ക്കാരിന് കൂടുതല്‍ സമ്മര്‍ദ്ദവുമായി തൃപ്തി ദേശായിയും എത്തുന്നു. ശനിയാഴ്ച ശബരിമല ദര്‍ശനത്തിനെത്തുമെന്നാണ് തൃപ്തി ദേശായി ഇപ്പോള്‍ അറിയിക്കുന്നത്. ശനിയാഴ്ച മുംബെയില്‍നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തും അവിടെ നിന്നും കാര്‍ മാര്‍ഗ്ഗം ശബരിമലയിലെത്തും. യുവതികളുടെ ഒരു സംഘത്തോടൊപ്പമാകും തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിനെത്തുക.

തനിക്കുള്ള താമസസൗകര്യവും സുരക്ഷയും നല്കണമെന്ന് തൃപ്തി ദേശായി കേരള സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്.

Spread the love
Read Also  മുസ്ളീം പള്ളികളിൽ എന്ത് കൊണ്ട് ഇപ്പോഴും ഉച്ചഭാഷിണി ഉപയോഗിക്കുന്നു?; വർഗീയതയുമായി അമിത്ഷാ കണ്ണൂരിൽ

Leave a Reply