ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ആറ് സ്ത്രീകളും ശബരിമല ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും. വൃശ്ചികം ഒന്നായ ശനിയാഴ്ച ദർശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവകാശം ആവശ്യപ്പെട്ട് നിയമനടപടികളിലൂടെ ശ്രദ്ധേയ ആയ ആളാണ് തൃപ്തി ദേശായി. ശനിയാഴ്ച്ച ആണ് നട തുറക്കുന്നതെങ്കിലും വെള്ളിയാഴ്ച്ച തന്നേ ഇവരെ ശബരിമലയിൽ എത്തിക്കാനുള്ള നീക്കം പൊലീസ് നടത്തും എന്നാണ് അറിയുന്നത്.
കഴിഞ്ഞ ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി തൃപ്തി ദേശായി രംഗത്തെത്തിയിരുന്നു. ഇതോടെ തൃപ്തിയെ തടയുമെന്ന നിലപാടുമായി അയ്യപ്പ ധർമ്മസേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും രംഗത്തെത്തിയിരുന്നു.
തൃപ്തി ദേശായിയെ എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടാണ് സംഘ പരിവാർ സംഘടനകൾക്ക് ഉള്ളത്. അതേസമയം മുൻപും പലസ്ഥലങ്ങളിലും സമാന സഹസാഹര്യങ്ങളിൽ പ്രവേശിച്ചിട്ടുള്ളതിനാൽ അവർ മല കയറ്റത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് വേണം കരുതാൻ. പൊലീസിന്റെ കൗൺസിലിംഗ് തൃപ്തി ദേശായിയുടെ കാര്യത്തിൽ വിലപ്പോവില്ല എന്ന് സാരം.