Monday, January 24

തൃപ്തി ദേശായി കൊച്ചിയിൽ; പൊലീസ് കാഴ്ച്ചക്കാർ: എയർപോർട്ടിൽ ബിജെപി പ്രവർത്തകർ തൃപ്തിയെ തടയുന്നു

ശബരിലമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും സംഘപരിവാർ പ്രതിഷേധത്തെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. അതീവ സുരക്ഷാ മേഖലയായ നെടുമ്പാശേരി എയർപോർട്ടിന്റെ പുറത്ത് തൃപ്തിയെ തടയുന്നതിനായി ബിജെപി സംഘപരിവാർ പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്. എന്നാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനോ മറ്റ് നടപടികൾ സ്വീകരിക്കുന്നതിനോ പോലീസ് തയ്യാറായിട്ടില്ല. പകരം തൃപ്‍തിയെ അനുനയിപ്പിക്കുന്നതിനുള്ള നടപടികൾ ആണ് പൊലീസ് സ്വീകരിക്കുന്നത്. ഇവരെ ഹോട്ടലിലേക്ക് മാറ്റുന്നതിനുള്ള നടപടിയാണ് നിലവിൽ പൊലീസ് സ്വീകരിക്കാൻ തയ്യാറാവുന്നത്. എന്നാൽ പ്രതിഷേധക്കാർ ഇവരെ പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്നും എയർപോർട്ടിൽ നിന്ന് അടുത്ത വിമാനത്തിൽ മഹാരാഷ്ട്രയിലേയ്ക്ക് വിടണമെന്നുമാണ് ആവശ്യപ്പെടുന്നത്.

വാഹന സൗകര്യം ലഭിക്കാത്തത് കാരണം ഇവർക്ക് ശബരിമലയിലേക്ക് പോകുവാൻ സാധിക്കുന്നില്ല. വാഹനങ്ങൾ ആരും സുരക്ഷയെ കരുതി ഓട്ടം വരാൻ തയ്യാറാകാത്തതാണ് ഇതിന് കാരണം. എന്നാൽ പൊലീസ് ഇവരുടെ സഞ്ചാര സ്വാതന്ത്ര്യം മാനിച്ച് ഇവർക്ക് വേണ്ട സുരക്ഷ ഒരുക്കാനും തയ്യാറാവുന്നില്ല. തനിക്ക് വധ ഭീഷണി ഉണ്ടെന്നും കേരളത്തിലെത്തിയാൽ തന്നെ ആക്രമിക്കുമെന്നും അതിനാൽ മതിയായ സുരക്ഷ നൽകണമെന്നും കഴിഞ്ഞ ദിവസം ഇവർ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരക്ഷ നൽകാനാവില്ലെന്ന് നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

പുലര്‍ച്ചെ അഞ്ചു മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്.

Spread the love
Read Also  വരാപ്പുഴ കസ്റ്റഡി കൊല; നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള

Leave a Reply