Thursday, February 25

മോദിക്കെതിരെ ട്വീറ്റ് ചെയ്ത പൈലറ്റിനെ പിരിച്ചുവിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പൈലറ്റിനെ പിരിച്ചുവിട്ടു.  ഗോഎയര്‍ വിമാന സര്‍വീസ്  ആണ് മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ക്യാപറ്റന്‍ മിക്കി മാലികിനെ പുറത്താക്കിയത്.

സംഘപരിവാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് മിക്കി ട്വീറ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു

നരേന്ദ്രമോദി വിഡ്ഢിയാണെന്നായിരുന്നു മിക്കി ട്വീറ്റ് ചെയ്തത്. ‘പ്രധാനമന്ത്രി വിഡ്ഢിയാണ്. എന്നെ തിരിച്ചും അതുതന്നെ വിളിക്കാം. ഒരു കുഴപ്പവുമില്ല. എനിക്ക് ഈ വിഷയത്തില്‍ ഒരു പ്രസക്തിയുമില്ല. കാരണം ഞാന്‍ പ്രധാനമന്ത്രി അല്ലല്ലോ,’ ഇതായിരുന്നു മിക്കി മാലികിന്റെ ട്വീറ്റ്.

 

Spread the love
Read Also  'കർഷകരെ കമ്പിവേലി കെട്ടിയടച്ച് ചതിയൻ ഹെലിക്കോപ്ടറിൽ ചുറ്റുന്നു'