Wednesday, January 19

സുഷമക്കെതിരെയുള്ള ഹിന്ദുത്വ തീവ്രവാദികളുടെ സൈബർ ആക്രമണം; മൗനം വെടിഞ്ഞ്‌ ബിജെപി

സുഷമ സ്വരാജിനെതിരായ ഹിന്ദുത്വ തീവ്രവാദികളുടെ സൈബർ ആക്രമണത്തിൽ ഇടപെട്ട് ബിജെപി. സുഷ്‌മയ്‌ക്കെതിരായി നടക്കുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതാദ്യമായാണ് സുഷമക്കെതിരായ ആക്രമണത്തിൽ ഒരു ബിജെപി നേതാവ് അപലപിക്കുന്നത്.

മിശ്രവിവാഹിത ദമ്പതികൾക്ക് പാസ്പോർട്ട് അനുവദിക്കാൻ ഇടപെട്ടതിനെ തുടര്‍ന്നാണ് സുഷ്‌മയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വംശീയവും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുമുള്ള സൈബർ ആക്രമണം ഉണ്ടായത്. വിദ്വേഷ പ്രചാരണത്തിനെതിരെ സുഷമ സ്വരാജ് രംഗത്തെത്തിയെങ്കിലും സംഭവത്തിൽ പ്രതികരിക്കാൻ ബിജെപി നേതൃത്വം തയ്യാറായിരുന്നില്ല.

ഇത്തരം ട്രോളുകളോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യമുയർത്തി മന്ത്രി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 43% പേർ ട്രോളുകളെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. വിദ്വേഷപ്രചരണത്തോട് യോജിക്കാനാവില്ലെന്നായിരുന്നു 57% പേരുടെ അഭിപ്രായം.

ലക്‌നൗവിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിലെത്തിയ മിശ്രവിവാഹിത ദമ്പതികളോട് മതം മാറാൻ ആവശ്യപ്പെടുകയും പാസ്പോർട്ട് പുതുക്കി നൽകാതിരിക്കുകയും ചെയ്ത സംഭവത്തിൽ സേവാ കേന്ദ്രം ഉദ്യോഗസ്ഥൻ വികാസ് മിശ്രയെ സ്ഥലം മാറ്റിയിരുന്നു. തങ്ങൾക്കു നേരിട്ട ദുരനുഭവത്തെപ്പറ്റി ട്വിറ്ററിൽ സുഷമ സ്വരാജിനു ദമ്പതികൾ പരാതി നൽകിയതോടെ സംഭവം വിവാദമായി. തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. ഈ സംഭവമാണു സുഷമ വിരുദ്ധ ട്രോളുകൾക്ക് ഇടയാക്കിയത്.

എന്നാൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ കുമാരി മമത ബാനർജി സുഷമക്കെതിരായ ആക്രമണത്തിൽ രംഗത്ത് വന്നിരുന്നു.

എന്നാൽ സുഷമയുടെ ഭർത്താവ് കൗശൽ സുഷ്‌മയ്‌ക്കെതിരായ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. വൈകുന്നേരം സുഷമ വീട്ടിലെത്തുമ്പോള്‍ അവരെ തല്ലണമെന്നും മുസ്ലീം പ്രീണനം ചെയ്യരുതെന്ന് പഠിപ്പിക്കണമെന്നും ഡല്‍ഹി ഐഐടിയില്‍ നിന്നുള്ള മുകേഷ് ഗുപ്തയുടെ ട്വീറ്റാണ് കൗശൽ റീ-ട്വീറ്റ് ചെയ്തത്.

Spread the love
Read Also  അയോധ്യയിൽ യുദ്ധ സമാനമായ അന്തരീക്ഷം; മുസ്ലീങ്ങൾ പാലായനം ചെയ്യുന്നു