ജമ്മു കാശ്മീരിലെ ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. തങ്ങൾക്ക് വിമാനമൊന്നും ആവശ്യമില്ല, ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മതിയെന്നും രാഹുൽ ടിറ്ററിലൂടെ വെളിപ്പെടുത്തി . ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് മറുപടിയായിട്ടാണു ട്വിറ്ററിലൂടെ രാഹുലിന്റെ പ്രതികരണം.

രാഹുൽ ഇങ്ങനെ ട്വീറ്റ് ചെയ്തു.: ‘ ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം’.-

370 വകുപ്പ് റദ്ദാക്കിയപ്പോൾ തന്നെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. ജമ്മു കാശ്മീരിൽ സ്ഥിതി മോശമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കശ്മീരില്‍നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് വരാന്‍ താന്‍ ക്ഷണിക്കുകയാണ്. വരാന്‍ വിമാനം അയക്കാം. വന്ന് സാഹചര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം സംസാരിക്കൂവെന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഉത്തരവാദിത്തമുള്ള വ്യക്തിയാണ് രാഹുലെന്നും അതിനാല്‍ ഇത്തരത്തില്‍ സംസാരിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയത്. ഇതുസംബന്ധിച്ച് ഗവർണറുടെ പ്രതികരണം ഉണ്ടായിട്ടില്ല.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ലോകം മുഴുവന്‍ പ്രസംഗിക്കുന്ന മോദിയ്ക്ക് ഇന്ധനവിലയുടെ കാര്യത്തിൽ മൗനമെന്ന് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here