Sunday, January 16

അമിത്ഷായുടെ മകനെതിരായ വാർത്തയിൽ ഉറച്ചു നിൽക്കുന്നു; മാപ്പ് പറയാൻ തയ്യാറല്ലെന്ന് ദ വയർ

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ മകൻ ജെയ് അമിത് ഷായുടെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ ദ വയർ പുറത്തു കൊണ്ട് വന്ന വാർത്തയിൽ ഉറച്ചു നിൽക്കുന്നതായും മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്നും പ്രമുഖ സ്വതന്ത്ര ഓൺലൈൻ മാധ്യമം ദ വയർ. വാർത്ത പുറത്ത് കൊണ്ട് വന്ന വയറിലെ മാധ്യമ പ്രവർത്തക രോഹിണി സിങ്ങിനും ദ വയറിനും വേണ്ടി സുപ്രീം കോടതിയിൽ വക്കീൽ രാജു രാമചന്ദ്രനാണ് ഇക്കാര്യം ബോധിപ്പിച്ചത്.

ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 50000 രൂപയുടെ ടേൺ ഓവറിൽ നിന്ന് നരേന്ദ്രമോദി അധികാരത്തിൽ കയറിയതിനു ശേഷം 80 കോടി രൂപയിലേക്ക് ഒറ്റവർഷം കൊണ്ട് ഉയർന്നുവെന്നാണ് രോഹിണി സിംഗ് റിപ്പോർട്ട് ചെയ്തത്. ഒരു വര്ഷം കൊണ്ട് കമ്പനിയുടെ വിറ്റ്‌ വരവ് 16,000 ഇരട്ടിയിലധികം വർദ്ധിച്ചു.

100 കോടി രൂപയ്ക്കായിരുന്ന ജെയ് ഷാ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കേസിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച വയറിനും ലേഖികയ്ക്കും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ക്കും എഡിറ്റര്‍ക്കും എതിരേ മാനനഷ്ടത്തിന് കേസെടുക്കാമെന്ന നിലപാടാണ് കോടതിയും സ്വീകരിച്ചത്. തുടർന്ന് കഴിഞ്ഞ ഏപ്രിൽ 18ന് കോടതിയ്ക്ക് പുറത്ത് ഏതെങ്കിലും തരത്തിലുള്ള ഒത്ത തീർപ്പ് സാധ്യത നിലനിൽക്കുന്നുണ്ടോ എന്ന് കോടതി ആരായുകയായിരുന്നു. തുടർന്ന് രോഹിണി സിംഗും വയറും മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ജെയ് അമിത്ഷാ പറയുകയായിരുന്നു. എന്നാൽ മാപ്പ് പറഞ്ഞുള്ള ഒരു ഒത്തുതീർപ്പിനും തങ്ങൾ തയ്യാറല്ലെന്ന നിലപാടാണ് വയർ സ്വീകരിച്ചത്.

Spread the love
Read Also  രാഷ്ട്രീയത്തിൻ്റെ അധോലോക മുഖം