ഛത്തീസ്ഗഡില്‍ നക്സല്‍ ബാധിത പ്രദേശങ്ങളായ എട്ട് ജില്ലകളിലെ 18 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ 14 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നക്സലുകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണം ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളില്‍ ആറ് നക്സല്‍ ആക്രമണങ്ങളുമുണ്ടായി. മൂന്ന് വന്‍ ആക്രമണങ്ങളിലായി 13 പേര് കൊല്ലപ്പെടുകയുണ്ടായി. ഇലക്ഷന് പ്രചരണം പകര്‍ത്താനെത്തിയ ദൂരദര്‍ശന്റെ വീഡിയോ ജേര്‍ണലിസ്റ്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കം ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. നവംബര്‍ ഇരുപതിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.