Monday, January 17

ഗൗരിലങ്കേഷ് കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

മാധ്യമ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രത്യക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ. എന്‍. ഐ. റിപ്പോര്‍ട്ട് ചെയ്തു. ഹൂബ്ലിയിൽ നിന്നാണ് പ്രത്യക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

അഡീഷണല്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഓഗസ്റ്റ് ആറുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് സ്വന്തം വീടിനു മുന്നില്‍വച്ച് ഗൗരിയെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഗൗരി തുടർച്ചയായി ഹിന്ദുത്വത്തിനെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കേസിലെ മുഖ്യപ്രതിയായ നവീൻകുമാർ നേരത്തെ അന്വേഷണ സംഘടനത്തോട് പറഞ്ഞിരുന്നു.

Spread the love
Read Also  ആൾക്കൂട്ട കൊലയ്ക്ക് കാരണം ജനങ്ങൾ ബീഫ് കഴിക്കുന്നതാണെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്കുമാർ