Saturday, January 29

വരത്തനെക്കുറിച്ചു രണ്ടു നിരീക്ഷണങ്ങൾ ; ശ്രീകൃഷ്ണൻ കെ പി, ദിലീപ്‌രാജ്

ശ്രീകൃഷ്ണൻ കെ പി:

ഫഹദ് ഫാൻസ്‌ ഭയങ്കര കാലികരാണ്. പഴയ ലാലേട്ടൻ ഫാന്സിന്റെയോ മമ്മുട്ടിക്കാ ഫാന്സിന്റെയോ പോലെ പിന്തിരിപ്പന്മാരല്ല സൂപ്പർ പുരോഗമനക്കാരാണ്. അവർ ഫെമിനിസ്റ്റിക് ആണ് സ്വത്വ രാഷ്ട്രീയത്തെ ഒക്കെ മനസ്സിലാക്കാനും ഒരു പരിധി വരെ അനുവദിക്കുന്നവരും ആണ്. മുസ്ലീങ്ങൾ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ പ്രാർത്ഥനയും മറ്റുമായി സൈലന്റ് ആയി ഇവർക്കിടയിൽ ജീവിക്കുന്നതിനോട് ഒട്ടും എതിർപ്പില്ലാത്തവർ ആണ്. മാത്രമല്ല ഇവര് ഭയങ്കര റൊമാന്റിക് ആണ്. എല്ലാത്തിനും മീതെ രാഷ്ട്ര ശരിയുടെ നേർത്ത നൂലിഴക്കുമേലുടെ നടക്കുന്നതിന് തീവ്ര വ്രതം നോറ്റിരിക്കുന്നവർ കൂടി ആണ് ഫഹദ് ഫാൻസ്‌. 

രാഷ്‌ട്ര ശരിയുടെ പ്രധാന പ്രശ്നം ആയി വിമർശകർ ചൂണ്ടുന്നത് അതൊരു ബൈനറിക്ക് സംജ്ഞ ആണെന്നാണ്, ഇപ്പൊ ഫെമിനിസ്റ്റിക് ആവുന്നതിനു ആൺകോയ്‌മ മാനസികമായി അംഗീകരിക്കണം. വരുത്തൻ എന്ന ലേറ്റസ്റ്റ് ഫഹദ് സിനിമ അതാണ് ചെയ്യുന്നത്. ആൺകോയ്‌മ ആണ് അതിന്റെ അടിസ്ഥാനം. ആണ്കോയ്മയെ അംഗീകരിച്ചില്ലെങ്കിൽ ആ സിനിമയുടെ നടുഭാഗം നിങ്ങള്ക്ക് ചൊറിച്ചിൽ ഉണ്ടാക്കും. ഭർത്താവ് എന്ന ആണധികാര സ്ഥാനത്തിരിക്കുന്നവൻ തന്റെ ഭാര്യയുടെ സുന്ദര ശരീരത്തെ, അടുത്തടുത്ത് വരുന്ന ലൈങ്കീക അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കാൻ അയാൾക്ക്‌ കഴിയുന്നില്ല. പക്ഷെ 
ഫഹദ് ഒരു മാങ്കോ  മെയിൽ അല്ല, അതുതന്നെ ആണ് അയാളുടെ ഫാൻസിന്റെ കൂട്ടായ്മയുടെ ഒരു നിർണ്ണായകഘടകം. അയാൾ ഇങ്ങനെ ആണ്, ഇത്തിരി നാണം കുണുങ്ങി ആയ നിഷ്കളങ്ക ആൺരൂപം. അതുകൊണ്ടാണ് അയാൾ കാലിക ഫാൻസിനെ ആകർഷിക്കുന്നത് അയാൾക്കെങ്ങിനെ സുരേഷ്‌ഗോപി ആകാനൊക്കും. അതിനാണ് ക്ളൈമാക്സ്,ഹോം എലോണിലെ കുഞ്ഞിന്റെ സാഹസങ്ങൾ 20 മിനിറ്റിലേക്കു ചുരുക്കി ഫഹദിനെ വച്ച് ചിത്രീകരിച്ചിരിക്കുന്നത്. ഫഹദ് ആ കുഞ്ഞിനെ പോലെ നിഷ്കളങ്കൻ. ഹോം എലോണിലെ വില്ലന്മാർ കരികേച്ചരിഷ് അഭിനയ ശൈലി ആണ് ഉപയോഗിചതെങ്കിൽ വരത്തനിലെ വില്ലന്മാർ മല്ലു റിയലിസ്റ്റിക് ആണ്. എന്നാൽ നേരിട്ടുള്ള മല്ലയുദ്ധത്തിനും കളമൊരുക്കി ഫഹദിന് സുരേഷോപി ആകാനുള്ള ഓപ്ഷനും തുറന്നിടുന്നുണ്ട്. ഫഹദ് ഫാൻസ്‌ സൂപ്പർ ഹാപ്പി. തങ്ങളുടെ ഫെമിനിസ്റ്റിക് കൂടുതൽ ആവേശത്തോടെ ഉയർത്തി പിടിക്കേണ്ടി വരുന്ന സമകാലീന സമൂഹത്തിന്റെ നേര്കാഴ്ച്ച വരുത്തൻ റിയലിസ്റ്റിക് ആയി നിർമിച്ചിട്ടുണ്ട്. പക്ഷെ അവസാന സീൻ ഞെട്ടിച്ചു കളഞ്ഞു. ചങ്കുകൾക്കു രാഷ്ട്ര ശരിയുടെ ഒടുക്കത്തെ ഭാവാന്തരം നൽകി പുളകിതർ ആക്കികൊണ്ട് ഫഹദ് കാത്തിരിക്കുകയാണ് താൻ അടിച്ചും കത്തിച്ചും എല്ലൊടിച്ചിട്ടിരിക്കുന്ന വില്ലന്മാരെ നിയമത്തിനു മുന്നിൽ ഹാജരാക്കാനായി.

***********

ദിലീപ്‌രാജ്

വരത്തനെ കുറ്റം പറയാൻ ആണേൽ ഇല്ലാതല്ല . ഒരു നല്ലതു പറയട്ടെ !

ലൈംഗിക അതിക്രമം നേരിടുന്ന ഒരു യുവതിയുടെ അത്ര മേൽ സ്വാഭാവികമായ പ്രതികരണങ്ങൾ ആണ് ഈ സിനിമയിലെ പുതിയത് . എന്നു വെച്ചാൽ അതിന്റെ അലോസരവും ദേഷ്യവും. കുടയൽ. . തിരിഞ്ഞു നിൽപ്പ് . തിരിച്ചു വരവ് . ഇടിച്ചു കേറൽ ..

Read Also  ഇർഫാൻ ഖാൻ അന്തരിച്ചു.

അവള് ഫഹദിനോട് പറയുന്നത് “ഇന്നെന്നെ തൊടല്ലേ ” എന്നാണ് . “ചേട്ടാ , ഞാൻ നശിച്ചു” എന്നല്ല ..

കയ്യടി ഫഹദിന്റെ അടിക്കായിരിക്കാം . ആ ഒഴുക്കിനെതിരെയും കാണാം കാലുറപ്പിച്ചു തിരിഞ്ഞു നിൽക്കുന്ന ഒരു സാധാരണ സ്ത്രീയുടെ ഉശിരൻ പ്രതിരോധം 

വിസ്മൃതിയിലേക്കോ മരണത്തിലേക്കോ ഒളിവിലേക്കോ പോവുന്ന ഇരയല്ല , ഡെറ്റോളു പോലും വേണ്ടാന്നു വെക്കുന്ന സർവൈവർ !

അടിക്കുന്ന നായകൻ എക്കാലത്തും ഉണ്ട് . തല ഉയർത്തി തിരിച്ചു വരുന്ന സർവൈവർ ഇക്കാലത്തല്ലാതെ ഉണ്ടാവുമോ ?

കയ്യടിക്ക്യല്ലേ ?

 
 
 
 
Spread the love

Leave a Reply