Thursday, January 20

ബലി പെരുന്നാള്‍ പ്രമാണിച്ച് യുഎഇ 704 തടവുകാരെ മോചിപ്പിക്കുന്നു

യുഎഇ ജയിലുകളില്‍ കഴിയുന്ന 704 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഈദുല്‍ അസ്ഹ പ്രമാണിച്ചാണ് തടവുകാരെ വെറുതെ വിടുന്നത്.

വിവിധ കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണ് പെരുന്നാള്‍ പ്രമാണിച്ച് മാപ്പു നല്‍കി മോചിപ്പിക്കുന്നത്. വിട്ടയക്കുന്ന തടവുകാരുടെ സാമ്ബത്തിക ബാധ്യതകളും പ്രസിഡന്റ് തീര്‍ക്കും. ജയില്‍ മോചനം ലഭിക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനാവും.

Spread the love