Monday, January 17

ഇന്ത്യന്‍ പൗരനല്ലാത്ത സണ്ണി ലിയോണിനും ആനയ്ക്കും മാനിനും പ്രാവിനും യു.പിയിലെ ബാലിയയില്‍ വോട്ടുണ്ട്

കാനഡയിൽ ജനിച്ച ഇന്ത്യന്‍ – അമേരിക്കന്‍ നടിയും മോഡലുമായ സണ്ണി ലിയോണിന്‍റെ പേര് ഉത്തര്‍പ്രദേശിന്‍റെ കിഴക്കന്‍ മേഖലയിലെ ബാലിയ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ കാണാം.

ഗവണ്മെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സമീപകാല പരിഷ്കാരം നടത്തിയ രണ്ട് പേജിലാണ് ആളുകളുടെ പേരിന് നേരേ സണ്ണി ലിയോണിന്‍റെയും ആനയുടെയും മാനിന്‍റെയും പ്രാവിന്‍റെയും ചിത്രങ്ങളുമായി പ്രത്യക്ഷപ്പെട്ടത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 51 വയസ്സുള്ള ഒരു സ്ത്രീയുടെ പേരിന് നേരേയാണ് സണ്ണി ലിയോണിന്‍റെ ചിത്രം. മുന്‍ ക്യാബിനറ്റ് മന്ത്രി നരദ് റായിയുടെ പേരിന് നേരേ ആഫ്രിക്കന്‍ ആനയുടെ ചിത്രമാണുള്ളത്. അങ്കുര്‍ സിംഗെന്ന ആളിന്‍റെ ചിത്രം മാനിന്‍റേതാണ്.

ചിത്രങ്ങളൊഴികെ ലിസ്റ്റിലെ മറ്റെല്ലാ വിവരങ്ങളും കൃത്യമാണ്. ഇലക്ഷന്‍ കമ്മിഷന്‍റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കി ജൂലൈ 15ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ ലിസ്റ്റ്. ഇതില്‍ നിന്നുള്ള രണ്ടു പേജാണ് മാധ്യമങ്ങള്‍ക്ക് ലഭ്യമായത്.  

 

 

 

Spread the love
Read Also  NCERT പാഠപുസ്തകം അനധികൃതമായി അച്ചടിച്ചു വിറ്റു ബി ജെ പി നേതാവിന്റെ മകനെതിരെ കേസ്