Monday, January 17

യു.എസില്‍ ആയിരത്തിലധികം കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ച മുന്നൂറിലധികം പുരോഹിതര്‍ കുറ്റാരോപിതര്‍

കാത്തലിക് പള്ളികളിലെ ലൈംഗികപീഢനങ്ങളെപ്പറ്റി വിവേചനമില്ലാത്ത വിവരങ്ങള്‍ പെന്‍സില്‍വാനിയ സുപ്രിം കോടതി ചൊവ്വാഴ്ച പുറത്തു വിട്ടു. 1000 ഇരകളെയാണ് ഇതുവരെ മനസ്സിലായതെന്നും ഇരകളുടെ എണ്ണം അതിനെക്കാള്‍ ഉണ്ടാകുമെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോഷ് ഷാപിറോ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

യു എസിലെ കത്തോലിക്കാ പള്ളികളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് 18 മാസത്തെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് യു.എസിലെ എട്ട് ഡയോസിസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. വിവരങ്ങള്‍ അനുസരിച്ച് യു.എസിലെ മുന്നൂറിലധികം പുരോഹിതരാണ് 1000ത്തിലധികം കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചിട്ടുള്ളത്.

Spread the love