Saturday, January 29

ചില ഭരാണാധികാരികൾ ചെറിയ കാര്യങ്ങൾ കൂടുതൽ വഷളാക്കും:യു എ ഇ പ്രധാനമന്ത്രി

യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ട്വീറ്റ് വൈറലാകുന്നു. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ് ട്വീറ്റിൽ സൂചിപ്പിക്കുന്നത് .  നന്മയുള്ള ഭരണാധികാരികളെന്നും പിന്നെ എളുപ്പമുള്ളതും കഠിനമാക്കുന്നവരെന്നും രണ്ടു തരക്കാരാണുള്ളത്. . പ്രളയബാധിതമായ കേരളത്തിന് യു എ ഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റ് ശ്രദ്ധേയമാകുന്നത്.
ഇതിൽ  രണ്ടാമത്തെ കൂട്ടർ എളുപ്പമുള്ളതും കഠിനമാക്കും. എല്ലാത്തിനെയും വിലകുറച്ച് കാണും. ജനങ്ങളുടെ ജീവിതം കൂടുതൽ കഠിനമുള്ളതാകും അവരുടെ നിർദ്ദേശങ്ങൾ. ജനങ്ങളെ പലപ്പോഴും യാചകരാക്കി അവരുടേ വാതിൽക്കലും മേശക്കരികിലും എത്തിക്കുന്നതിൽ  ആനന്ദം കണ്ടെത്തും.

രണ്ടാമത്തെ വിഭാഗത്തെ മറികടക്കാൻ ഇച്ഛാശക്തിയാണവശ്യം ഒന്നാമത്തെ കൂട്ടർ ഭരിക്കുന്ന രാജ്യവും ഭരണവും മാത്രമേ എന്നെന്നും വിജയിക്കൂ.

 

Spread the love